Categories
Kerala local news news

രാജ്യത്ത് ഫാസിസ്റ്റ് ഏകപക്ഷീയ ഭരണം അവസാനിച്ചില്ലെങ്കിൽ മതേതരത്വവും ജനാധിപത്യവും ഒന്നിച്ച് മരിക്കുo; ഇന്ത്യൻ ഭരണഘടന സംരക്ഷിക്കുന്നതിന് നമ്മുടെ വോട്ട് പ്രധാനം

കാനത്തൂർ: രാജ്യത്ത് ഫാസിസ്റ്റ് ഏകപക്ഷീയ ഭരണം അവസാനിച്ചില്ലെങ്കിൽ മതേതരത്വവും ജനാധിപത്യവും ഒന്നിച്ച് മരിക്കുമെന്ന് ഐക്യ ജനാധിപത്യ മുന്നണി ഉദുമ നിയോജക മണ്ഡലം ജനറൽ കൺവീനർ കെ.ബി.മുഹമ്മദ് കുഞ്ഞി അഭിപ്രായപ്പെട്ടു. കാനത്തൂരിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഭയപ്പെടുത്തി ഹിറ്റ്ലർ ഭരണത്തിന് സമാനമായി പ്രതിപക്ഷ നേതാക്കളെയും മുഖ്യമന്ത്രിമാരെയും തടങ്കലിലടച്ച് പ്രധാന രാഷ്ട്രീയ പാർട്ടികളുടെ അക്കൗണ്ട് മരവിപ്പിച്ച് പൊതുതിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. പരാതികളോ തെളിവുകളോയില്ലാതെ തന്നെ മോദിക്ക് വിധേയമായി കേസെടുക്കാനാണ് ഇ.ഡി. ശ്രമിച്ച് കൊണ്ടിരിക്കുന്നത്. മതേതരത്വവും ജനാധിപത്യവും കശാപ്പു ചെയ്തു കുഴിച്ച് മൂടുന്നതിന് മുമ്പ് യു.ഡി.എഫിന് വോട്ട് ചെയ്ത് നമ്മുടെ പ്രതിഷേധവും ഇന്ത്യൻ ഭരണഘടന സംരക്ഷിക്കുന്നതിനുള്ള ഐക്യദാർഢ്യവും പ്രകടിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

കോൺഗ്രസ് വാർഡ് പ്രസിഡണ്ട് എം.രാഘവൻ നായർ അദ്ധ്യക്ഷത വഹിച്ചു. മുളിയാർ പബായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഖാലിദ് ബെള്ളിപ്പാടി യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ടി.ഗോപിനാഥൻ നായർ, മണ്ഡലം പ്രസിഡണ്ട് അശോകൻ മാസ്റ്റർ, എ. ജനാർദ്ദനൻ, വേണുഗോപാലൻ കൂടാല, സ്വരാജ് സി.കെ., ഇ. മണികണ്ഠൻ പ്രസംഗിച്ചു. കെ.പി. പവിത്രൻ സ്വാഗതവും ധന്യരാജ് നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest