ChannelRb

വടക്കേ മലബാറിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയും ഒപ്പം രാജ്യത്തിനകത്തും പുറത്തും നല്ല പ്രവര്‍ത്തനങ്ങളിലും നാടിൻ്റെ നന്മക്കും വേണ്ടി പ്രവര്‍ത്തിക്കുന്നതിനും ലോക മലയാളികള്‍ക്ക് നല്ല വാര്‍ത്തകള്‍ എത്തിക്കുന്നതിനും ഒരു മുതല്‍ കൂട്ടാവുക എന്നതാണ് ചാനല്‍ ആര്‍.ബി ഡോട്ട് കോം (www.channelrb.com) ലക്ഷ്യം വെക്കുന്നത്.

ജാതി മത വര്‍ണ്ണ രാഷ്ട്രീയ ഭേദമന്യേ എല്ലാ മേഖലകളിലും ഒരു നല്ല പ്രതിപക്ഷ ചുമതല നിര്‍വഹിക്കനാണ് ചാനല്‍ ആര്‍.ബി ആഗ്രഹിക്കുന്നത്.

വികസന മുരടിപ്പ് നേരിടുന്ന പിന്നോക്ക മേഖലകളിലടക്കം എല്ലായിടത്തും ഒരു ഇടപെടല്‍ എന്നോണം ജനപ്രതിനിധികളുടെയും ഭരണകര്‍ത്താക്കളുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധ എത്തിക്കാനും അതിന്മേല്‍ നടപടി കൈകൊള്ളിക്കാനും ചാനല്‍ ആര്‍.ബി ശ്രമം നടത്തും.

2016 നവംബര്‍ ഒന്ന് ‘കേരള പിറവി’ ദിനത്തിലാണ് ചാനല്‍ ആര്‍.ബിയുടെ തുടക്കം. കാസര്‍കോട് സ്വദേശിയായ മുഹമ്മദ് ഹാരിസ് എന്ന യുവ മാധ്യമപ്രവര്‍ത്തകൻ്റെ ആശയവും ആഗ്രഹവും പ്രയത്‌നവുമാണ് ചാനല്‍ ആര്‍.ബിയുടെ തുടക്കത്തിന് കാരണമായത്. അതിന് വേണ്ടി അദ്ദേഹം ആരംഭിച്ച RB Network (Real Broadcasting Network) എന്ന സ്ഥാപനത്തിൻ്റെ കീഴിലാണ് ചാനല്‍ ആര്‍.ബി പ്രവര്‍ത്തിക്കുന്നത്. പത്ര, ദൃശ്യ മാധ്യമ സ്ഥാപനങ്ങളില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തി പരിചയമുള്ള ഒരുപറ്റം മാധ്യമ പ്രവര്‍ത്തകരാണ് ചാനല്‍ ആര്‍.ബിയില്‍ തുടക്കംമുതല്‍ പ്രവര്‍ത്തിക്കുന്നതും മുന്നോട്ട് നയിക്കുന്നതും.

മാധ്യമപ്രവര്‍ത്തകര്‍ക്കുമേല്‍ സമ്മര്‍ദ്ധം ചെലുത്താതെ പൂര്‍ണമായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമാണ് ചാനല്‍ ആര്‍.ബിയുടെ പ്രത്യേകത.

ഒരു മാധ്യമ സ്ഥാപനത്തിൻ്റെ വിശ്വാസ്യതക്ക് മങ്ങലേല്‍ക്കാത്തവിധം നാടിനും, ജനങ്ങള്‍ക്കും, നാടിൻ്റെ ഭരണസംവിധാനത്തിനും ഗുണകരമാകുന്നവിധം ചാനല്‍ ആര്‍.ബിയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും വേണ്ടി വിദഗ്ധ സമിതിയും ചാനല്‍ ആര്‍.ബിക്കുണ്ട്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ വി.വി പ്രഭാകരനാണ് ചാനല്‍ ആര്‍.ബിയുടെ എഡിറ്റര്‍ ഇന്‍ ചീഫ്.