Categories
articles news

ഏവരും കാത്തിരിക്കുന്ന കൊവിഡ് വാക്‌സിന്‍റെ വില എത്രയാണ്?; കൂടുതല്‍ വിവരങ്ങൾ വ്യക്തമാക്കി ജർമൻ കമ്പനി മോർഡേണ

വാക്സിൻ ഓർഡർ ചെയ്യുന്ന സർക്കാരുകളിൽ നിന്ന് ഡോസിന് 25 ഡോളർ മുതൽ 37 ഡോളർ വരെ വില(1850-2700 രൂപ) ഈടാക്കുമെന്നാണ് കമ്പനിയുടെ സി. ഇ. ഒ സ്റ്റീഫൻ ബൻസൽ പറയുന്നത്.

കൊവിഡ് വാക്‌സിൻ എപ്പോൾ ലഭ്യമാകുമെന്ന ആശങ്ക പോലെ തന്നെ വാക്‌സിന്‍റെ വിലയെത്രയായിരിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. കൊവിഡ് വാക്‌സിന്‍റെ വില സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ് ജർമൻ കമ്പനിയായ മോഡേർണ. തങ്ങൾ വികസിപ്പിക്കുന്ന വാക്സിന്‍റെ വില എത്രയായിരിക്കുമെന്നാണ് ജർമൻ കമ്പനിയായ മോഡേർണ വ്യക്തമാക്കുന്നത്.

വാക്സിൻ ഓർഡർ ചെയ്യുന്ന സർക്കാരുകളിൽ നിന്ന് ഡോസിന് 25 ഡോളർ മുതൽ 37 ഡോളർ വരെ വില(1850-2700 രൂപ) ഈടാക്കുമെന്നാണ് കമ്പനിയുടെ സി. ഇ. ഒ സ്റ്റീഫൻ ബൻസൽ പറയുന്നത്. വില അധികമാണെന്നും കുറയ്ക്കണമെന്നും ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ മോഡേർണ കമ്പനിയുമായി ചർച്ച നടത്തി. ഡോസിന് 25 ഡോളറിൽ കുറവ് വില ഈടാക്കണമെന്നാണ് യൂറോപ്യൻ യൂണിയന്‍റെ ആവശ്യം.

ഒരു കരാറിലെത്തിയില്ലെങ്കിലും തങ്ങൾ യൂറോപ്യൻ യൂണിയനുമായി ഒരു ധാരണയിലെത്തിയെന്ന് സ്റ്റീഫൻ ബൻസൽ പറയുന്നു. ഇന്നത്തെ വിപണന നിരക്ക് അനുസരിച്ച് മോഡേർണയുടെ വാക്സിന് 1854 രൂപതൽ 2744 രൂപ വരെ വിലയുണ്ടാകും.

0Shares

Leave a Reply

Your email address will not be published. Required fields are marked *