Categories
Gulf international national news

സൈനിക വേഷത്തിലെത്തിയ അഞ്ച് അം​ഗ സംഘം തോക്കുകളുപയോ​ഗിച്ച് വെടിയുതിത്തു; ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 60 കടന്നു; ശക്തമായി അപലപിച്ച് ഇന്ത്യ

സംഗീത പരിപാടിക്കിടെയാണ് ആക്രമണം. പരിപാടിക്ക് എത്തിയ ആയിരക്കണക്കിന് ആളുകൾക്കുനേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ.

റഷ്യയിൽ ഭീകരാക്രമണം, 60 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഗീത പരിപാടിക്കിടെയാണ് ആക്രമണം നടന്നത്. പരിപാടിക്ക് എത്തിയ ആയിരക്കണക്കിന് ആളുകൾക്കുനേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. ഹീനമായ ഭീകരാക്രമണമാണ് നടന്നത്. റഷ്യൻ സർക്കാരിനും ജനങ്ങൾക്കുമൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം കൂടാനാണ് സാധ്യത. നിരവധി ആളുകൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

സൈനിക വേഷത്തിലെത്തിയ അഞ്ച് അം​ഗസംഘം യന്ത്ര തോക്കുകളുപയോ​ഗിച്ച് വെടിയുതിർക്കുകയായിരുന്നു എന്നാണ് വിവരം. വെടിവെപ്പിന് പിന്നാലെയുണ്ടായ സ്ഫോടനത്തിൽ പരിപാടി നടന്ന ഹാളിന് തീ പിടിച്ച് കെട്ടിടം പൂർണമായി കത്തിയമർന്നു. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest