Categories
channelrb special Kerala national news

എൻ.ഡി.എ കൺവെൻഷനിൽ ക്ഷണമില്ല; വിളിക്കാത്ത പരിപാടിക്ക് പോയി ശീലമില്ലെന്ന് പി.സി ജോർജ്; ബി.ജെ.പിയിൽ എത്തിയിട്ടും രക്ഷയില്ലാതെ പി.സി; വിനയാകുന്നത് ബി.ഡി.ജെ.എസുമായുള്ള ഭിന്നത.?

വെള്ളാപ്പള്ളി നടേശന് ബി.ജെ.പിയുമായി എന്ത് ബന്ധമെന്ന് ചോദിച്ച പി.സി ജോർജ് പിണറായിയുടെ ആടുതല്ലിയാണ് വെള്ളാപ്പള്ളിയെന്നും ആരോപിച്ചു. എൻ.ഡി.എയുടെ സഖ്യകക്ഷിയാണ് ബി.ഡി.ജെ.എസ്. ബി.ജെ.പിയില്ലാതെ ബി.ഡി.ജെ.എസില്ല. ബി.ജെ.പി പിന്തുണയില്ലെങ്കിൽ അവർ ഒന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു.

പാലാ: കോട്ടയത്ത് എൻ.ഡി.എ കൺവെൻഷൻ നടക്കാനിരിക്കെ ബി.ജെ.പി നേതാവ് പി.സി ജോർജിന് ക്ഷണമില്ല. കൺവെൻഷന് തന്നെ വിളിച്ചിട്ടില്ലെന്ന് പി.സി ജോർജ് റിപ്പോർട്ടറിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. വിളിക്കാത്ത പരിപാടിക്ക് പോയി ശീലമില്ലെന്നും അതിനാൽ കൺവെൻഷനിൽ നിന്ന് വിട്ടുനിൽകുമെന്നും അദ്ദേഹം പറഞ്ഞു.

മര്യാദയ്ക്കാണെങ്കിൽ ഒരു ലക്ഷം വോട്ടിന് ജയിക്കാമെന്ന് പി.സി തോമസിന് പി.സി ജോർജ് മറുപടി നൽകി. എൻ.ഡി.എക്ക് കോട്ടയത്ത് വോട്ട് കുറയില്ല. പി.സി തോമസ് പി.ജെ ജോസഫിൻ്റെ കാര്യം പറയട്ടെ. ബി.ജെ.പി നേതൃത്വം പറയുന്ന പരിപാടികളിൽഞാൻ പങ്കെടുക്കുമെന്ന് പി.സി ജോർജ് പറഞ്ഞു. വെള്ളാപ്പള്ളി നടേശന് ബി.ജെ.പിയുമായി എന്ത് ബന്ധമെന്ന് ചോദിച്ച പി.സി ജോർജ് പിണറായിയുടെ ആടുതല്ലിയാണ് വെള്ളാപ്പള്ളിയെന്നും ആരോപിച്ചു. എൻ.ഡി.എയുടെ സഖ്യകക്ഷിയാണ് ബി.ഡി.ജെ.എസ്. ബി.ജെ.പിയില്ലാതെ ബി.ഡി.ജെ.എസില്ല. ബി.ജെ.പി പിന്തുണയില്ലെങ്കിൽ അവർ ഒന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ ബി.ജെ.പിയിൽ എത്തിയിട്ടും രക്ഷയില്ലാത്ത അവസ്ഥയാണ് പി.സിയുടേത്. വിനയാകുന്നത് ബി.ഡി.ജെ.എസുമായുള്ള ഭിന്നത തന്നെയാണ്. നിരന്തരം കുറ്റപ്പെടുത്തൽ നടത്തുന്ന പി.സിയെ അടുപ്പിക്കേണ്ടതില്ല എന്നതാണ് ബി.ഡി.ജെ.എസ് നയം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest