Categories
international news trending

ഇറാൻ പിടിച്ചെടുത്ത ചരക്ക് കപ്പലിലെ അഞ്ചു ഇന്ത്യക്കാർക്ക് മോചനം; ഒരു വനിത ഉൾപ്പെടെ 25 ജീവനക്കാര്‍ കപ്പലിലിൽ ഉണ്ടായിരുന്നു

നാല് മലയാളികളടക്കം 17 പേരും ഇന്ത്യക്കാരായിരുന്നു

ഇറാൻ പിടിച്ചെടുത്ത ചരക്ക് കപ്പലിലെ അഞ്ച് ഇന്ത്യൻ ജീവനക്കാരെ കൂടി മോചിപ്പിച്ചു. ഇവര്‍ നാട്ടിലേക്ക് പുറപ്പെട്ടതായി ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്ഥിരീകരിച്ച് ഇറാനിലെ ഇന്ത്യൻ എംബസി. കപ്പലിൽ ഉണ്ടായിരുന്നത് 17 ഇന്ത്യാക്കാർ.

ഒരു വനിതയുൾപ്പെടെ 25 ജീവനക്കാര്‍ കപ്പലിൽ ഉണ്ടായിരുന്നു. ഇതില്‍ നാല് മലയാളികളടക്കം 17 പേരും ഇന്ത്യക്കാരായിരുന്നു.

ഇന്ത്യ അടക്കമുളള രാജ്യങ്ങള്‍ ജീവനക്കാരുടെ മോചനത്തിനായി നയതന്ത്ര നീക്കങ്ങള്‍ തുടങ്ങിയതിനു പിന്നാലെ ഏക വനിതയായ ആൻ ടെസ ജോസഫിനെ കപ്പല്‍ കമ്പനി വിട്ടയച്ചു.

നയതന്ത്ര തലത്തിൽ കപ്പലിലുള്ള മുഴുവൻ ഇന്ത്യാക്കാരെയും മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചതിന് പിന്നാലെ കഴിഞ്ഞമാസം 13നാണ് ഹോർമൂർ കടലിടുക്കിൽ വച്ച് എം.എസ്‍.സി ഏരീസ് എന്ന ഇസ്രായേല്‍ ബന്ധമുളള ചരക്കുകപ്പൽ ഇറാൻ പിടിച്ചെടുത്ത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *