Categories
Kerala news trending

രാജ്യവിരുദ്ധം, പ്രധാന മന്ത്രിയുടെ രാജസ്ഥാനിലെ പ്രസംഗം; ഒരു വിഭാഗത്തെ മാറ്റി നിർത്താൻ ശ്രമം: മുഖ്യമന്ത്രി

മുസ്ലിം വിഭാഗത്തെ പേരെടുത്ത് പറഞ്ഞ് അധിക്ഷേപിക്കുന്നെന്ന്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജസ്ഥാനിലെ പ്രസംഗം രാജ്യവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വിഭാഗത്തെ അകറ്റിനിർത്താൻ ശ്രമമെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മുസ്ലിം വിഭാഗത്തെ പേരെടുത്ത് പറഞ്ഞ് അധിക്ഷേപിക്കുന്നെന്ന് അദ്ദേഹം വിമർശിച്ചു.

രാജ്യത്തിൻ്റെ സന്തതികൾ എങ്ങനെയാണ് നുഴഞ്ഞു കയറ്റുക്കരാകുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. സ്വാതന്ത്ര്യ സമരത്തിൽ നിന്ന് മുസ്ലിങ്ങളെ മാറ്റിനിർത്താൻ കഴിയുന്നതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ രാജ്യത്തിൻ്റെ സ്വത്ത് മുസ്ലിംകൾക്ക് വീതിച്ചു നൽകുമെന്നും കടന്നുകയറ്റക്കാർക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും സ്വത്ത് നൽകുന്നത് അംഗീകരിക്കാനാകുമോ എന്നുമായിരുന്നു.

പ്രസംഗം വിവാദമായതിന് പിന്നാലെ പെരുമാറ്റച്ചട്ടം ലംഘിച്ച മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ കടുത്ത നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. രാജസ്ഥാൻ പ്രസംഗം വിവാദമായതിന് പിന്നാലെയാണ് മുസ്ലിംക്ഷേമ പദ്ധതികൾ വിശദീകരിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയത്. അലിഗഢിലെ റാലിയിലാണ് മുസ്ലിംക്ഷേമം ഉറപ്പാക്കിയെന്ന് നരേന്ദ്ര മോദി പ്രസംഗിച്ചത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest