Categories
international news

പുടിനെതിരെയുള്ള ഐ.സി.സി അറസ്റ്റ് വാറണ്ട് അവഗണിച്ച് റഷ്യ: ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാൻ തീരുമാനം

അറസ്റ്റ് വാറണ്ട് പോലുള്ള നിയമവിരുദ്ധമായ തീരുമാനങ്ങളില്‍ തങ്ങളുടെ ബ്രിക്സ് പങ്കാളികള്‍ നയിക്കപ്പെടില്ലെന്നാണ് മോസ്‌കോ പ്രതീക്ഷിക്കുന്നതെന്നും ദിമിത്രി പെസ്‌കോവ്

പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെതിരെ ഐ.സി.സി അറസ്റ്റ് വാറണ്ട് അവഗണിച്ച് റഷ്യ ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പുടിന്‍ സമ്മേളനത്തില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി റഷ്യ പങ്കെടുക്കുമെന്ന് ക്രെംലിന്‍ വ്യക്തമാക്കി.

ഉച്ചകോടിയില്‍ റഷ്യയുടെ പ്രാതിനിധ്യം കൃത്യമായുണ്ടാകുമെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട് പോലുള്ള നിയമവിരുദ്ധമായ തീരുമാനങ്ങളില്‍ തങ്ങളുടെ ബ്രിക്സ് പങ്കാളികള്‍ നയിക്കപ്പെടില്ലെന്നാണ് മോസ്‌കോ പ്രതീക്ഷിക്കുന്നതെന്നും ദിമിത്രി പെസ്‌കോവ് പറഞ്ഞു.

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ ഉള്‍പ്പെടുന്ന വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകളുടെ ബ്രിക്‌സ് ഗ്രൂപ്പിംഗ് ഓഗസ്റ്റ് 22-24 തീയതികളില്‍ പ്രിട്ടോറിയയില്‍ ഒരു ഉച്ചകോടിക്കായി യോഗം ചേരും.
റഷ്യന്‍ പ്രസിഡന്റ് ഉച്ചകോടിയില്‍ പങ്കെടുത്താല്‍ ഐ.സി.സി അറസ്റ്റ് വാറണ്ട് അനുസരിച്ച് പുടിനെ അറസ്റ്റ് ചെയ്യാന്‍ നിയമനടപടി സ്വീകരിച്ചതായി ദക്ഷിണാഫ്രിക്കയിലെ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടി പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest