Categories
education local news

പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുമായി മാലോത്ത് കസബ സ്ക്കൂൾ

പ്രകൃതി സംരക്ഷണ പ്രതിജ്ഞ ഏറ്റുചൊല്ലിയ കേഡറ്റുകൾ മഴവെള്ളം സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത സമൂഹത്തെ അറിയിക്കാനായി സന്ദേശ യാത്രയും സംഘടിപ്പിച്ചു.

കാസർകോട്: വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗം ജി .എച്ച് എസ്.എസ് മാലോത്ത് കസബ സ്ക്കൂൾ എസ്.പി.സി യൂണിറ്റും സംയുക്തമായി സ്ക്കൂളിൽ വിവിധ പരിസ്ഥിതി സംരക്ഷണ പരിപാടികൾ സംഘടിപ്പിച്ചു. കുടിവെള്ളക്ഷാമം രൂക്ഷമായിരുന്ന സ്കൂളിൻ്റെ സമീപ പ്രദേശത്തെ വീടുകളിൽ എസ് പി സി കേഡറ്റുകൾ മഴക്കുഴികൾ നിർമ്മിച്ചു നൽകി.

എല്ലാ എസ്പിസി കേഡറ്റുകളും അവരവരുടെ വീടുകളിൽ മഴക്കുഴികൾ നിർമ്മിച്ചതിനുശേഷം ആണ് സ്കൂളിൻ്റെ സമീപത്തെ വീടുകളിലും മഴക്കുഴികൾ നിർമ്മിക്കാൻ തീരുമാനിച്ചത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽകുമാർ ഫല വൃക്ഷ തൈകളുടെ വിതരണ ഉദ്ഘാടനം നടത്തി.

പ്രകൃതി സംരക്ഷണ പ്രതിജ്ഞ ഏറ്റുചൊല്ലിയ കേഡറ്റുകൾ മഴവെള്ളം സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത സമൂഹത്തെ അറിയിക്കാനായി സന്ദേശ യാത്രയും സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് സനോജ് മാത്യു ഫ്ലാഗ് ഓഫ് ചെയ്ത സന്ദേശ യാത്രയിൽ കേഡറ്റുകൾ മഴവെള്ള കൊയ്ത്തിനെ സംബന്ധിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ (ഇൻ ചാർജ് ) എം. കെ പ്രസാദ് ,സ്റ്റാഫ് സെക്രട്ടറി വി.എൻ പ്രശാന്ത് , എസ്. പി. സി ചുമതലയുള്ള പി.ജി ജോജിത, വൈ.എസ് സുഭാഷ് ,അധ്യാപകനായ ജോബി ജോസ് എന്നിവർ നേതൃത്വം നൽകി.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest