Categories
business local news

രുചിയുടെ വൈവിധ്യം കൊണ്ട് കാസർകോട്ടുകാരുടെ ഹൃദയം കവർന്ന സ്ഥാപനം; മാളിയേക്കലിൻ്റെ പുതിയ ബ്രാഞ്ച് വിദ്യാനഗർ ഓയിൽ & ഫ്ലോർ മിൽ ബദിയടുക്കയിൽ പ്രവർത്തനം ആരംഭിച്ചു

പ്രമുഖ വ്യവസായി എൻ.എ അബൂബക്കർ ഹാജി വിദ്യാനഗർ ഓയിൽ & ഫ്ലോർ മിൽ ബദിയടുക്കയിൽ ഉദ്‌ഘാടനം ചെയ്തു.

ബദിയടുക്ക / കാസർകോട്: മായം കലരാത്ത രുചി സമ്മാനിച്ച വിദ്യാനഗർ ഓയിൽ & ഫ്ലോർ മിൽ, ബദിയടുക്ക, അപ്പർ ബസാറിൽ പ്രവർത്തനം ആരംഭിച്ചു. പ്രമുഖ വ്യവസായിയും എൻ.എ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ എൻ.എ അബൂബക്കർ ഹാജി ഉദ്‌ഘാടനം ചെയ്തു. മെഷിനറി സെക്ഷൻ ഉദ്‌ഘാടനം ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി നിർവഹിച്ച. മെഷിനറിയുടെ സ്വിച്ച് ഓൺ കർമ്മം മാഹിൻ കേളോട്ട് നിർവഹിച്ചു. ആദ്യ വിൽപ്പന കെ.എസ് അബ്ദുല്ല ഹാജി ഏറ്റുവാങ്ങി. ചടങ്ങിൽ മറ്റു നിരവധി പ്രമുഖർ സംബന്ധിച്ചു.

വ്യവസായിയും എൻ.എ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ എൻ.എ അബൂബക്കർ ഹാജി വിദ്യാനഗർ ഓയിൽ & ഫ്ലോർ മിൽ ബദിയടുക്കയിൽ ഉദ്‌ഘാടനം ചെയ്യുന്നു.

രണ്ടര പതിറ്റാണ്ട് കാലം മായം കലരാത്ത രുചി സമ്മാനിച്ച സ്ഥാപനമാണ് മാളിയേക്കൽ. വിദ്യാനഗർ, ഉളിയത്തടുക്ക, ചെർക്കള, ഉപ്പള, മാണിക്കോത്ത് തുടങ്ങിയ ഇടങ്ങളിൽ സഹോദര സ്ഥാപനമുണ്ട്. ബദിയടുക്കയിൽ ആരംഭിച്ച വിദ്യാനഗർ ഓയിൽ & ഫ്ലോർ മിൽ ബദിയഡുക്കയിലെയും സമീപ പഞ്ചായത്തിലെയും നിരവധി ആളുകൾക്ക് വലിയ ആശ്വാസമാവുകയാണ്. മുളക്, മല്ലി, മഞ്ഞൾ, തുടങ്ങി നിരവധി ഉൽപന്നങ്ങളും വിവിധ തരം മസാല കൂട്ടുകളും ലഭ്യമാണ്. അരി പൊടിച്ച് നൽകുന്നതിനും കൊപ്ര എണ്ണയാക്കി നൽകുന്നതിനും ഓയിൽ ആൻഡ് ഫ്ലോർ മില്ലും പ്രവർത്തിക്കുന്നു.

മെഷിനറി സെക്ഷൻ ഉദ്‌ഘാടനം ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി നിർവഹിക്കുന്നു.

പ്രീമിയം ക്വാളിറ്റിയിലുള്ള സാദനങ്ങൾ മാത്രമേ ഉപഭോക്താക്കൾക്ക് നൽകുനുള്ളു എന്ന് മാനേജ്‌മന്റ് അവകാശപ്പെടുന്നു. നാടൻ മുളക്, മല്ലി, മഞ്ഞൾ തുടങ്ങിയവ നേരിട്ട് കർഷകരിൽ നിന്നും ശേഖരിച്ച് ഉണക്കി പൊടിക്കുകയാണ് ചെയ്യുന്നത്. മാത്രവുമല്ല വറുത്ത് പൊടിക്കുന്നവയും ലഭ്യമാണ്. പത്തിരിക്കൂട്ട്, പുട്ട് തുടങ്ങിയ പലഹരങ്ങൾക്കുള്ള അരി പൊടിച്ചതും വിവിധ കൂട്ടുകളും ലഭ്യമാണ്. ഇതിന് പുറമെ നിലവിൽ സുലഭം ലഭ്യമല്ലാത്ത ഇൻസ്റ്റാ കറി കൂട്ടും ഇവർ ഉപഭോക്തക്കൾക്കായി ലഭ്യമാക്കുന്നു. ബീഫ്, ചിക്കൻ, ഫിഷ് തുടങ്ങിയ കറികൾക്ക് ആവശ്യമുള്ള എല്ലാം ഒറ്റ കൂട്ടായി ലഭ്യമാക്കുന്നതാണ് ഇൻസ്റ്റാ കൂട്ട്. ഈ കൂട്ട് ഉണ്ടങ്കിൽ ഉള്ളി തക്കാളി തുടങ്ങിയ വിഭവങ്ങൾ ചേർത്ത് ഇൻസ്റ്റാ കൂട്ട് ചേർത്താൽ നല്ല സ്വാദുള്ള ചിക്കാൻ, ബീഫ്, ഫിഷ് കറികൾ എളുപ്പം ഉണ്ടാക്കാനാകുന്നു.

മെഷിനറിയുടെ സ്വിച്ച് ഓൺ കർമ്മം മാഹിൻ കേളോട്ട് (മുൻ ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്) നിർവഹിക്കുന്നു.

ഹോട്ടൽ ആവശ്യക്കാർക്ക് അൽഫഹം, ഗ്രിൽ, ഷവർമ തുടങ്ങിയ വിഭവങ്ങളുടെ മസാല കൂട്ടുകളും കാസർകോട്ടുകാരുടെ ഇഷ്ട്ട കറിക്കൂട്ടായ പള്ളിക്കറി കൂട്ടും ഇനി മുതൽ ബദിയടുക്കയിലും ലഭ്യമാണ്. ഇതിന് പുറമെ നല്ല നടൻ നെയ്യ്, തേൻ, വിവിധ തരം മസാലകൾ, നടൻ അച്ചാർ തുടങ്ങി അടുക്കളയിലേക്കുള്ള എല്ലാം ഒരു കുട കീഴിൽ ലഭ്യമയമാക്കുകയാണ് മാളിയേക്കൽ വിദ്യാനഗർ ഓയിൽ & ഫ്ലോർ മിൽ.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest