Categories
education local news news

സബ് ജില്ലാ സ്‌കൂള്‍ കലോത്സവം; ഒമ്പത് മുതല്‍ ഇരിയണ്ണി ജി.വി.എച്ച്.എസ് സ്‌കൂളിൽ, തിരഞ്ഞെടുക്കപ്പെട്ട 5800 പ്രതിഭകള്‍ 284 ഇനങ്ങളിലായി മത്സരിക്കും

ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചാണ് കലോല്‍സവം നടക്കുന്നത്

കാസര്‍കോട്: 62-ാമത് സംസ്ഥാന കേരള സ്‌കൂള്‍ കലോത്സവത്തിന് മുന്നോടിയായുള്ള കാസര്‍കോട് ഉപജില്ലാ കലോത്സവം 9, 10, 13, 14, 15 തീയ്യതികളില്‍ ഇരിയണ്ണി ജി.വി.എച്ച്.എസ്.സ്‌കൂളില്‍ നടക്കും. 120 സ്‌കൂളുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 5800 പ്രതിഭകള്‍ 284 ഇനങ്ങളിലായി മത്സരിക്കും. 13ന് 4 മണിക്ക് ഉദുമ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്യും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു അധ്യക്ഷത വഹിക്കും. കാസര്‍കോട് എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന് മുഖ്യാതിഥിയായിരിക്കും. ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും സംബന്ധിക്കും.

സമാപന സമ്മേളനം 15ന് 2.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മേള വമ്പിച്ച വിജയപ്രദമാക്കുന്നതിനായി 13 സബ്കമ്മിറ്റികളും സജീവമായി പ്രവര്‍ത്തിക്കുന്നു. പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചാണ് കലോല്‍സവം നടക്കുന്നത്.

കലോല്‍സവ നഗരിയില്‍ എത്തുന്ന മുഴുവന്‍ ആളുകള്‍ക്കും ഭക്ഷണം നല്‍കും. മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.വി മിനി ചെയര്‍മാനായും ബി.കെ നാരായണന്‍ വര്‍ക്കിംഗ് ചെയര്‍മാനായും ജി.വി.എച്ച്.എസ്.എസ്. പ്രിന്‍സിപ്പള്‍ സജീവന്‍ മാപ്പറമ്പത്ത് ജനറല്‍ കണ്‍വീനറുമായ സംഘാടക സമിതിയാണ് നേതൃത്വം നല്‍കുന്നത്.

വാർത്താ സമ്മേളനത്തില്‍ പി.വി മിനി, ബി.കെ നാരായണന്‍, എ.ഇ.ഒ അഗസ്റ്റിന്‍ ബര്‍ണാഡ്, ബി.എം പ്രദീപ്, അബ്ദുല്‍ സലാം എ.എം, സുചീന്ദ്രനാഥ്, പി.രവീന്ദ്രന്‍ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest