സൈന്യത്തിന്റേതിന് സമാനമായ ആയുധങ്ങളും വാഹനങ്ങളും യൂണിഫോമും; എന്നാല്‍ ഇവര്‍ ഒരു രാജ്യത്തിന്റെ സൈന്യമല്ല; രാജ്യ നിയമങ്ങള്‍ പോലും ഭയക്കുന്ന സി.ജെ.എൻ.ജി എന്ന അധോലോക സംഘത്തെ അറിയാം
പോലീസ് ഉദ്യോഗസ്ഥർ പോലും സി.ജെ.എൻ.ജി എന്നു കേട്ടാൽ ഞെട്ടി വിറയ്ക്കും. കഴിഞ്ഞമാസമാണ് മെക്സിക്കോ സിറ്റി പൊലീസ് മേധാവിയെ സംഘം വധിക്കാൻ ശ്രമിച്ചത്. ഗ്ര
Trending News
മണവാട്ടിമാരെ ചുരുങ്ങിയ ചെലവിൽ മൊഞ്ചത്തിമാരാകാം; സ്വർണ്ണത്തോട് കിടപിടിക്കുന്ന ഡിസൈൻ; ആന്റിക് മോഡലുകൾ, കാസർകോട്ടെ ചോക്ലേറ്റ് ഫാൻസി എൻ ബാഗ് ഷോപ്പിനെ കുറിച്ച് അറിയാം..
‘കനിവ് തേടുന്നു ഒരു കുടുംബം’; രണ്ട് മക്കള്‍ക്ക് സെറിബ്രല്‍ പാള്‍സി, ഒരു കുഞ്ഞിന് കാന്‍സര്‍, മാസം മരുന്നിന് വേണ്ടത് 80000 രൂപയോളം
അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്കുകളിൽ ഇൻ്റെൺഷിപ്പ് ചെയ്യാം; മാസത്തിൽ 14500/- രൂപ നേടാം
മയക്കുമരുന്നു കള്ളക്കടത്തിലൂടെ കുപ്രശസ്തമായ രാജ്യമാണ് മെക്സിക്കോ. മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലും കൊലപാതകങ്ങളും അവിടെ പുതിയ കാര്യമല്ല. മെക്സിക്കോയിലെ കുപ്രസിദ്ധ ക്രിമിനൽ സംഘമാണ് ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടലുമായി (സി.ജെ.എൻ.ജി). പുതിയതായി പുറത്തുവന്ന റിപ്പോർട്ട് അനുസരിച്ച് സൈന്യത്തിന്റേതിന് സമാനമായ ആയുധങ്ങളും യൂണിഫോമുമാണ് സി.ജെ.എൻ.ജിയിലെ ആളുകൾക്ക് എന്നതാണ്.
Also Read
രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ സി.ജെ.എൻ.ജി പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ അത്യാധുനിക തോക്കുകൾ കവചിത വാഹനങ്ങൾ “സി.ജെ.എൻ.ജി’എന്ന് എഴുതിയ യൂണിഫോമുകൾ ധരിച്ച സംഘാഗങ്ങൾ എന്നവരെ കാണാം. 75 അംഗ സംഘമാണ് വീഡിയോയിൽ യൂണിഫോമിലുള്ളത്. സൈന്യത്തിന്റേതിന് സമാനമായ 20 വാഹനങ്ങളും കാണാം. സർക്കാരിനുള്ള സന്ദേശമായാണ് വീഡിയോയെ അധികൃതർ കാണുന്നത്.
തങ്ങളുടെ പി്ന്നിലാണ് സർക്കാരെന്ന സന്ദേശമാണ് വീഡിയോയിലൂടെ സി.ജെ.എൻ.ജി നൽകുന്നത്. രാജ്യനിയമങ്ങൾ പോലും സി.ജെ.എൻ.ജിയെ ഭയക്കും. കാരണം യാതൊരു ദയയുമില്ലാത്തവരാണ് ഇക്കൂട്ടർ. പോലീസ് ഉദ്യോഗസ്ഥർ പോലും സി.ജെ.എൻ.ജി എന്നു കേട്ടാൽ ഞെട്ടി വിറയ്ക്കും. കഴിഞ്ഞമാസമാണ് മെക്സിക്കോ സിറ്റി പൊലീസ് മേധാവിയെ സംഘം വധിക്കാൻ ശ്രമിച്ചത്. ഗ്രനേഡുകളും .50 സ്നിപർ റൈഫിളും ഉപയോഗിച്ചാണ് പോലീസ് മേധാവിയുടെ കവചിത വാഹനത്തെ സംഘം ആക്രമിച്ചത്.
രണ്ട് അംഗരക്ഷകരെയും ഒരു സ്ത്രീയെയും കൊലപ്പെടുത്തി. പോലീസ് മേധാവി ഒമർ ഗാർക്ക ഹാർഫുച്ചിനു തോളിനും കഴുത്തെല്ലിനും കാൽമുട്ടിനും വെടിയേറ്റെങ്കിലും ജീവൻ തിരികെക്കിട്ടി. മെക്സിക്കോയിലെ മയക്കുമരുന്ന് കടത്തുകാർ പതിവായി ജഡ്ജിമാരെയും പോലീസിനെയും ലക്ഷ്യം വയ്ക്കാറുണ്ട്. ജാലിസ്കോയുടെ നേതാവായ എൽ മെൻചോ തലയ്ക്കു 10 മില്യൻ ഡോളറാണ് അമേരിക്ക വിലയിട്ടിരിക്കുന്നത്.
മാർച്ചിൽ അമേരിക്കയിലുടനീളം നടത്തിയ റെയ്ഡുകളിൽ നൂറുകണക്കിനു ജാലിസ്കോ പ്രവർത്തകരെ യുഎസ് അധികൃതർ അറസ്റ്റ് ചെയ്തിരുന്നു. ലഹരിമരുന്നു മാഫിയകൾ ഐഎസിനെക്കാൾ അപകടകാരികളാണ്. 2014ൽ 9,000 പൗരൻമാരെയാണ് ഐഎസ് ഇറാക്കിൽ മാത്രം കൊന്നുതള്ളിയത്. എന്നാൽ 2013ൽ മാത്രം മെക്സിക്കോയിലെ മയക്കുമരുന്നു മാഫിയ കൊന്നത് 16,000ത്തോളം നിരപരാധികളെയാണ് യുഎൻ പുറത്തു വിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
Sorry, there was a YouTube error.