Categories
national news

ഒഡീഷ ട്രെയിൻ അപകടം; മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കുമെന്ന് ഗൗതം അദാനി

അപകടത്തില്‍ ഇരകളായവര്‍ക്കും അവരുടെ കുടുംബത്തിനും കരുത്തു പകരേണ്ടതും കുട്ടികള്‍ക്കു ശോഭനമായ ഭാവി സൃഷ്ടിക്കേണ്ടതും കൂട്ടത്തരവാദിത്തമാണെന്ന് അദാനി ട്വീറ്റ് ചെയ്തു.

ഒഡീഷയിലുണ്ടായ തീവണ്ടി അപകടത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കുമെന്ന് ഗൗതം അദാനി. ഇരകളെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്‌ക്കേണ്ടതും കുട്ടികള്‍ക്ക് നല്ലൊരു നാളെ നല്‍കേണ്ടതും എല്ലാവരുടെയും സംയുക്ത ഉത്തരവാദിത്തമാണെന്ന് ഒരു ട്വീറ്റില്‍ അദാനി പറഞ്ഞു.

‘ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍ ഞങ്ങളെല്ലാവരും അഗാധമായി അസ്വസ്ഥരാണ്. ഈ അപകടത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട നിരപരാധികളായ കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. അവരെ പിന്തുണയ്‌ക്കേണ്ടത് നമ്മുടെ എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണ്. ഇരകളുുടെ കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും നല്ലൊരു നാളെ നല്‍കാം’ അദ്ദേഹം ഒരു ട്വീറ്റില്‍ പറഞ്ഞു.

അപകടത്തില്‍ ഇരകളായവര്‍ക്കും അവരുടെ കുടുംബത്തിനും കരുത്തു പകരേണ്ടതും കുട്ടികള്‍ക്കു ശോഭനമായ ഭാവി സൃഷ്ടിക്കേണ്ടതും കൂട്ടത്തരവാദിത്തമാണെന്ന് അദാനി ട്വീറ്റ് ചെയ്തു. ഒഡീഷയിലെ ബാലസോറില്‍ രണ്ടു യാത്രാ ട്രെയിനും ഒരു ചരക്കു ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 275 പേര്‍ക്കാണു ജീവന്‍ നഷ്ടമായത്. 88 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.

അതേസമയം, മൂന്നു ട്രെയിനുകള്‍ പരസ്പരം കൂട്ടിയിടിച്ചെന്ന പ്രചാരണം ശരിയല്ലെന്നു റെയില്‍വേ ബോര്‍ഡ് വിശദീകരിച്ചു. അപകടത്തില്‍പ്പെട്ടത് കൊറമാണ്ഡല്‍ എക്‌സ്പ്രസ് മാത്രമാണെന്നും റെയില്‍വേ ബോര്‍ഡ് അംഗം ജയ വര്‍മ സിന്‍ഹ പറഞ്ഞു. അപകടം സി.ബി.ഐ അന്വേഷിക്കുമെന്നു കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest