Categories
education Kerala news

സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനം; സെർച്ച്‌ കമ്മിറ്റി രൂപീകരിച്ച് സർക്കാർ

രാഷ്ട്രപതി അനുമതി നിഷേധിച്ച ബില്ലിലെ വ്യവസ്ഥകൾ പ്രകാരമാണ് സർക്കാർ ഉത്തരവ്

സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന് സ്വന്തം നിലയ്ക്ക് സെർച്ച്‌ കമ്മിറ്റി രൂപീകരിച്ച് സർക്കാർ. സർവകലാ ശാലകളിൽ വി.സി നിയമനത്തിന് ഗവർണറോട് നിർദേശിക്കണമെന്ന ഹർജി വ്യാഴാഴ്‌ച കോടതി പരിഗണിക്കാൻ ഇരിക്കേയാണ് സർക്കാർ നീക്കം.

സെർച്ച് കമ്മിറ്റി രൂപീകരിച്ചു കൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കി. സുപ്രിംകോടതി വിധിയനുസരിച്ച് ഗവർണർക്കാണ് വി.സിമാരെ നിയമിക്കാനും സെർച്ച് കമ്മിറ്റി രൂപീകരിക്കാനും അധികാരം.

രാജ്ഭവനോട് നോമിനിയെ നിർദേശിക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജ്ഭവൻ ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നില്ല. തുടർന്നാണ് സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റിയെ രൂപീകരിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

രാഷ്ട്രപതി അനുമതി നിഷേധിച്ച ബില്ലിലെ വ്യവസ്ഥകൾ പ്രകാരമാണ് സർക്കാർ ഉത്തരവ്.

സർവകലാശാല, യു.ജി.സി ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രതിനിധികളെ ഉൾപ്പെടുത്തിയാകും സേർച് കമ്മിറ്റി രൂപീകരിക്കുക. ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർക്കാണ് നിലവിൽ സാങ്കേതിക സർവകലാശാലയുടെ അധിക ചുമതല നൽകിയിരിക്കുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *