Categories
മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവം; കുറ്റക്കാർക്ക് എതിരെ ഉടൻ നടപടി വേണം; പത്രപ്രവർത്തക യൂണിയൻ കാസർകോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു
കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു
Trending News
കാസർകോട്: വോട്ടെടുപ്പ് ദിവസമായവെള്ളിയാഴ്ച്ച ചെർക്കളയിൽ പ്രവർത്തിച്ച ബൂത്തിൽ കള്ളവോട്ട് ചെയ്യുന്നതറിഞ്ഞ് അത് പകർത്താനും റിപ്പോർട്ട് ചെയ്യാനുമെത്തിയെ മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ കാസർകോട് പ്രസ് ക്ലബ് പ്രതിഷേധിച്ചു.
Also Read
കൈരളി ചാനൽ റിപ്പോർട്ടർ ഷിജു കണ്ണൻ, ക്യാമറാമൻ ഷൈജു പിലാത്തറ, മാതൃഭൂമി ചാനൽ റിപ്പോർട്ടർ സാരംഗ് സുരേഷ്, മാതൃഭൂമി റിപ്പോർട്ടർ പ്രദീപ് നാരായണൻ എന്നിവരെ കൂട്ടമായി ആക്രമിച്ച സംഭവത്തിൽ കാസർകോട് പ്രസ് ക്ലബ്ബിൽ നടന്ന പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി യോഗമാണ് പ്രതിഷേധിച്ചത്.
പ്രസ് ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. അബ്ദുൽ റഹ്‌മാൻ ആലൂർ, പ്രദീപ് നാരായണൻ, ഷിജു കണ്ണൻ, ഷൈജു പിലാത്തറ, ഫൈസൽ ബിൻ അഹമ്മദ്, ടി.എ ഷാഫി, സാരംഗ് സുരേഷ്, ഷെബിൻ രാജ് സംസാരിച്ചു. വിനോദ് പായം, ഷെബിൻ രാജ്, ഷാഫി തെരുവത്ത്, ഹാരിസ് ചാനൽ ആർ.ബി, അച്ചു കാസർകോട്, ചേതൻ കുമാർ, ജിതുൽ നാരായണൻ തുടങ്ങിയവർ സംബന്ധിച്ചു.
സംഭവത്തിൽ 10 പേർക്കെതിരെ കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്നാണ് പ്രതീക്ഷയെന്നും ഇല്ലങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും പ്രസ്സ് ക്ലബ്ബ് ഭാരവാഹികളും പറഞ്ഞു.
Sorry, there was a YouTube error.