Categories
health Kerala news

ഫ്രിഡ്‌ജിൽ സൂക്ഷിച്ച്‌ ചോറ് ഉപയോഗിക്കുന്നവര്‍ അറിയാന്‍; നല്ല ഭക്ഷണങ്ങൾ നല്ല ആരോഗ്യം പ്രധാനം ചെയ്യുന്നു

പാചക എണ്ണകള്‍ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നതും ആരോഗ്യത്തിന് ദോഷം ചെയ്യും

പോഷകങ്ങൾ നഷ്ടപ്പെടാതെ കഴിക്കുന്ന നല്ല ഭക്ഷണങ്ങൾ നല്ല ആരോഗ്യം പ്രധാനം ചെയ്യുന്നു. പഴകിയ ഭക്ഷണങ്ങൾ എല്ലാം ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് വിദഗ്‌ധർ പറയുന്നു. പലരും ഫ്രിഡ്‌ജിൽ മിച്ചം വെക്കുന്ന ചോറ് വീണ്ടും എടുത്ത് ചൂടാക്കി കഴിക്കുന്നവരാണ് തിരക്കേറിയ ജീവിതത്തിൽ. എന്നാല്‍, ചോറ് വീണ്ടും ചൂടാക്കി ഉപയോഗിക്കരുതെന്നാണ് ആരോഗ്യ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നത്.

ഫുഡ് സ്റ്റാൻ്റെഡ് ഏജന്‍സി പറയുന്നത് അനുസരിച്ച്‌ പാകം ചെയ്യാത്ത അരിയില്‍ ഉപദ്രവകാരികളായ ബാക്ടീരിയകളുണ്ട്. പാകം ചെയ്യുമ്പോള്‍ അരി നന്നായി വെന്താലേ ഇവ ചത്തുപോവൂ. ചോറ് കൃത്യ താപനിലയിലല്ലാതെ സൂക്ഷിച്ചാല്‍ ഈ ബാക്ടീരിയകള്‍ വീണ്ടും വരാന്‍ സാധ്യതകൾ ഏറെയാണ്. പിന്നീട് കഴിക്കുമ്പോള്‍ ഇവ ശരീരത്തിലെത്തും. ഉദാഹരണത്തിന്, രാവിലെ ചോറ് പാകം ചെയ്‌തു കഴിഞ്ഞ് ഇതേ ചോറു തന്നെ വൈകിട്ടും കഴിക്കുമ്പോള്‍ ഈ ബാക്ടീരിയകളുടെ സാന്നിധ്യമുണ്ടാകും.

പാകം ചെയ്‌ത്‌ ഒന്നു രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ ചോറു കഴിക്കുകയാണ് ചെയ്യേണ്ടത്. അല്ലെങ്കില്‍ ഇത് നല്ല തണുപ്പുള്ള അവസ്ഥയില്‍ സൂക്ഷിക്കണം. ഫ്രിഡ്‌ജിൽ സൂക്ഷിക്കേണ്ടി വന്നാല്‍ നിര്‍ബന്ധമായും നല്ല തണുപ്പുള്ള അവസ്ഥയിലായിരിക്കണം. അതായത് കുറഞ്ഞ താപനിലയില്‍. ഫ്രിഡ്‌ജില്‍ സൂക്ഷിച്ച ചോറാണെങ്കിലും നല്ലപോലെ ചൂടായില്ലെങ്കില്‍ പുറത്തെടുത്ത്, തണുപ്പു കുറയുമ്പോള്‍ ബാക്ടീരിയകളുടെ സാന്നിധ്യം വീണ്ടുമുണ്ടാകും.

ഇത് ചെറുതായി ചൂടാക്കിയത് കൊണ്ട് നശിക്കുകയുമില്ല. ചോറ് കൃത്യ താപനിലയിൽ അല്ലാതെ സൂക്ഷിച്ചാല്‍ വയറിളക്കം, ഛര്‍ദി തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സാധ്യതയേറെയാണ്. ഇതുപോലെ പാചക എണ്ണകള്‍ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നതും ആരോഗ്യത്തിന് ദോഷം ചെയ്യും.

ഇവയിലെ പോളിസാച്വറേറ്റഡ് ഓയിലുകള്‍, ലിനോയിക് ആസിഡ് എന്നിവ വീണ്ടും ചൂടാകുമ്പോള്‍ ടോക്സിനുകള്‍ ഉത്പാദിപ്പിക്കും. ക്യാന്‍സര്‍, ലിവര്‍ പ്രശ്‌നങ്ങള്‍, അല്‍ഷിമേഴ്‌സ് ഡിസീസ് തുടങ്ങിയ പല രോഗങ്ങള്‍ക്കും ഇത് കാരണമാകും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest