Categories
international news

പിഞ്ചുകുഞ്ഞിനെ കാറില്‍ മറന്ന് അമ്മ ജോലിക്ക് പോയി; കടുത്ത ചൂടില്‍ കുടുങ്ങിയത് ഒമ്പത് മണിക്കൂര്‍ നേരം, ഒടുവിൽ ദാരുണാന്ത്യം

വാഷിങ്ടണിലെ പുയ്യല്ലപ്പില്‍ 70 മുതല്‍ 75 ഡിഗ്രി വരെയാണ് ചൂട്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കാറില്‍ കുഞ്ഞുള്ള കാര്യം ഓര്‍ക്കാതെ അമ്മ ജോലിക്ക് പോയതിനെ തുടര്‍ന്ന് ഒരു വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം.

ജോലി സമയം കഴിഞ്ഞാണ് കുഞ്ഞ് കാറില്‍ ഉള്ള കാര്യം അമ്മ ഓര്‍ത്തത്. അതിനിടെ ഒമ്പത് മണിക്കൂറോളം നേരം കാറില്‍ കഴിഞ്ഞ കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കാറിനകത്തെ കടുത്ത ചൂടാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

വാഷിങ്ടണിലാണ് സംഭവം. ഗുഡ് സമരിട്ടണ്‍ ആശുപത്രിയിലെ ജീവനക്കാരിയായ അമ്മ കുഞ്ഞിനെ കാറില്‍ മറന്ന് ജോലിക്ക് പോയ സമയത്താണ് അത്യാഹിതം സംഭവിച്ചത്. കുഞ്ഞ് കാറില്‍ ഉള്ള കാര്യം ഓര്‍ക്കാതെ രാവിലത്തെ ഷിഫ്റ്റില്‍ ജോലിക്ക് കയറി.

സാങ്കല്പിക ചിത്രം

എട്ടുമണിക്കാണ് ജോലിക്ക് കയറിയത്. വൈകീട്ട് അഞ്ചുമണിക്ക് ഷിഫ്റ്റ് കഴിഞ്ഞപ്പോഴാണ് കുഞ്ഞ് കാറില്‍ ഉള്ള കാര്യം അമ്മ ഓര്‍ത്തത്. ഉടന്‍ തന്നെ കാറില്‍ നിന്ന് കുഞ്ഞിനെ എടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

വാഷിങ്ടണിലെ പുയല്ലപ്പിലാണ് സംഭവം നടന്നത്. പുയ്യല്ലപ്പില്‍ 70 മുതല്‍ 75 ഡിഗ്രി വരെയാണ് ചൂട്. എന്നാല്‍ കുഞ്ഞിനെ കണ്ടെത്തുന്ന സമയത്ത് കാറിൻ്റെ ആന്തരിക ഊഷ്മാവ് ഏകദേശം 110 ഡിഗ്രി ആയിരുന്നു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest