Categories
national news

കേന്ദ്ര സര്‍ക്കാര്‍ ബ്രിജ് ഭൂഷനെ ഭയപ്പെടുന്നത് എന്തുകൊണ്ട്? പോക്സോ നിയമം ഭേദഗതി ചെയ്യാൻ അയോധ്യയില്‍ സന്യാസിമാരുടെ സമ്മേളനം വിളിച്ചു

പാര്‍ലമെണ്ട് മന്ദിരത്തിൻ്റെ ഉദ്ഘാടന വേളയില്‍ തണുത്ത ഇരിപ്പിടം ബ്രിജ് ഭൂഷന് ബി.ജെ.പി ഉറപ്പാക്കി

ഗുസ്‌തി താരങ്ങള്‍ തെരുവിലിറങ്ങിയത് മുതലുള്ള ചോദ്യമാണ് എന്തുകൊണ്ടാണ് കേന്ദ്രം ബ്രിജ് ഭൂഷന് ഇത്രമേല്‍ സംരക്ഷണം ഒരുക്കുന്നത്. ബി.ജെ.പിയുടെ അധികാരഭ്രമം.യു.പിയിലെ കൈസര്‍ഗഞ്ചില്‍ നിന്നും എം.പിയായ ബ്രിജ് ഭൂഷൻ സംസ്ഥാനത്തെ അഞ്ചു ലോക്‌സഭാ മണ്ഡലങ്ങളില്‍ നേരിട്ട് രാഷ്ട്രീയഗതി നിയന്ത്രിക്കാൻ കെല്‍പുള്ളയാളാണ്.

അതിനാല്‍ തന്നെ ബ്രിജ് ഭൂഷനെതിരെ കേന്ദ്രം ചെറുവിരല്‍ അനക്കിയാല്‍ നഷ്ടം ഈ അഞ്ചു ലോകസഭാ സീറ്റുകള്‍ ആയിരിക്കുമെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ അറിയിക്കുന്നത്.ഈ മണ്ഡലങ്ങള്‍ക്ക് പുറമേ ബഹ്റൈച്, ഡൊമരിയാഗഞ്ച് എന്നിവിടങ്ങളിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം ബ്രിജ്ഭൂഷൻ്റെ താല്‍പര്യങ്ങള്‍ക്കാണ് പാര്‍ട്ടി മുൻതൂക്കം നല്‍കുന്നത്.

ആറ് തവണ എം.പി സ്ഥാനം നിലനിര്‍ത്തിയതും പണാധിപത്യത്തിലൂടെയാണ്. ഗുസ്‌തി താരങ്ങള്‍ ദില്ലിയിലെ തെരുവില്‍ പോലീസ് മര്‍ദ്ദനം ഏറ്റുവാങ്ങിയപ്പോഴും ഗുരുതരമായ എഫ്‌.ഐ.ആറുകള്‍ ഇദ്ദേഹത്തിനെതിരെ നിലനില്‍ക്കുമ്പോഴും പുതിയ പാര്‍ലമെണ്ട് മന്ദിരത്തിൻ്റെ ഉദ്ഘാടന വേളയില്‍ തണുത്ത ഇരിപ്പിടം ബ്രിജ് ഭൂഷന് ബി.ജെ.പി ഉറപ്പാക്കിയതും രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി മാത്രമാണ്.

പ്രതിഷേധങ്ങള്‍ കനല്‍ അടങ്ങാതെ നില്‍ക്കുമ്പോഴാണ് പോക്സോ നിയമം ഭേദഗതി ചെയ്യാൻ അയോധ്യയില്‍ സന്യാസിമാരുടെ സമ്മേളനം ബ്രിജ് ഭൂഷൻ വിളിച്ചത്. ജൂണ്‍ അഞ്ചിന് അയോധ്യയില്‍ രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിലുള്‍പ്പെട്ടവർ അടക്കമുള്ള സന്യാസിമാര്‍ യോഗത്തിൻ പങ്കെടുക്കും. സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് നിയമത്തെ മാറ്റിമറിക്കുന്ന ബി.ജെ.പി ഭരണത്തിൻ്റെ ഒടുവിലത്തെ ഉദാഹരണം കൂടിയാണ് ബ്രിജ് ഭൂഷൻ. അതേസമയം, ബ്രിജ് ഭൂഷൻ പോക്സോ നിയമം ഭേദഗതി ചെയ്യാൻ അയോധ്യയില്‍ സന്യാസിമാരുടെ സമ്മേളനം വിളിച്ചത് പാര്‍ട്ടിക്ക് തലവേദനയായി തീർന്നിട്ടുണ്ട്.

Courtessy: Kirali Online

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest