Categories
health Kerala news

രക്തത്തിൻ്റെ സാന്നിദ്ധ്യം കഫത്തില്‍; അസാധാരണ മയക്കം, സംസ്ഥാനത്ത് കുട്ടികളിൽ ഈ അവസ്ഥയ്ക്ക് കാരണം ഇതാണ്

പ്രതിരോധശേഷി കുട്ടികള്‍ക്ക് ഇല്ലാതെ വന്നതുമാണ് പ്രധാന കാരണം

ഒരു ഇടവേളയ്ക്ക് ശേഷം ജില്ലയിലെ ആശുപത്രികളില്‍ മാറാത്ത ചുമയുമായെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വൻ വർദ്ധനവ്. പനി, ജലദോഷം, ചുമ തുടങ്ങിയവ ബാധിച്ച കുട്ടികള്‍ക്ക് വീണ്ടും അവ വരുന്നതില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നുണ്ടെങ്കിലും മാറാത്ത ചുമ കുട്ടികളെയും രക്ഷിതാക്കളെയും വലയ്ക്കുന്നു.

ഇമ്യൂണിറ്റി ഡെബ്റ്റാണ് വില്ലൻ

കൊവിഡ് കാലത്തിന് ശേഷം കുട്ടികള്‍ക്ക് പ്രതിരോധ ശേഷിയിലുണ്ടായ ഏറ്റക്കുറച്ചിലുകളിൽ ഉണ്ടായിട്ടുണ്ടെന്നാണ് അനുമാനം. ഇത് ഇമ്യൂണിറ്റി ഡെബ്റ്റ് എന്നാണ് അറിയപ്പെടുന്നതെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. ആഗോളതലത്തില്‍ രോഗം ബാധിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ അടഞ്ഞു കിടന്ന സമയത്ത് കുട്ടികള്‍ക്ക് മറ്റുള്ളവരുമായി സമ്പർക്കമില്ലാത്തതിനാല്‍ പൊതുവേ അസുഖം കുറവായിരുന്നു. അതിനാല്‍ രോഗങ്ങളെ ചെറുക്കാനുള്ള പ്രതിരോധ ശേഷിയും കുറഞ്ഞു.

അങ്കണവാടികളും സ്‌കൂളുകളും തുറന്നപ്പോള്‍ വീണ്ടും അണുക്കളുമായി കൂടുതല്‍ സമ്പർക്കം വന്നതും പ്രതിരോധശേഷി കുട്ടികള്‍ക്ക് ഇല്ലാതെ വന്നതുമാണ് പ്രധാന കാരണം.

സ്‌കൂളില്‍ പോകുന്ന കുട്ടികളാണെങ്കില്‍ ചുമ, ജലദോഷം എന്നിവയുടെ വ്യാപന ശേഷിയും കൂടുതലാണ്. വളരെ ചെറുതായി അസുഖം വന്നാലും കൂടാനും നീണ്ടുനില്‍ക്കാനും സാദ്ധ്യതയുണ്ട്. ശ്വാസകോശ അണുബാധ ശരിയായ വിധത്തില്‍ ചികിത്സിച്ചില്ലെങ്കില്‍ കുട്ടികള്‍ക്ക് ന്യുമോണിയ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ലക്ഷണങ്ങള്‍ ഇതാണ്

ശ്വാസംമുട്ടല്‍, തളർച്ചശക്തിയായ പനി, അസാധാരണ മയക്കം, കഫത്തില്‍ രക്തം, നാക്കിലോ ചുണ്ടിലോ നഖത്തിലോ നീലനിറം, ക്രമത്തില്‍ കൂടുതല്‍ വേഗതയിലുള്ള ശ്വാസമെടുപ്പ്, ശ്വാസമെടുപ്പ് ശ്രദ്ധിക്കണം.
ശ്വാസമെടുപ്പിലൂടെയും അപായ സൂചന കണ്ടെത്താം.

രണ്ടു മാസത്തിന് താഴെയുള്ള കുട്ടികള്‍ക്ക് അറുപതിന് മുകളിലും രണ്ടുമാസം മുതല്‍ ഒരു വയസുവരെ 50ന് മുകളിലും ഒന്നു മുതല്‍ അഞ്ചു വയസുവരെ 40ന് മുകളിലും അഞ്ചു വയസുമുതലുള്ള കുട്ടികള്‍ 30ന് മുകളിലും ഒരു മിനുറ്റില്‍ ശ്വാസമെടുക്കുന്നത് കണ്ടാല്‍ ഡോക്ടറെ സമീപിക്കണം. കുട്ടി ഉറങ്ങുമ്പോഴോ സ്വസ്ഥമായി ഇരിക്കുമ്പോഴോ നോക്കണം.

ഇവ ശ്രദ്ധിക്കണം

ചുമ, തുമ്മല്‍ ഉണ്ടെങ്കില്‍ തൂവാല ഉപയോഗിക്കണം, കൈ കഴുകുന്നതു ശീലമാക്കണം, മാസ്‌ക് ഉപയോഗിക്കണം, രക്ഷിതാക്കള്‍ അറിയാൻ, രോഗ ലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളില്‍ വിടരുത്,
കുട്ടികള്‍ക്ക് തണുത്ത ആഹാരമോ പാനീയമോ നല്‍കരുത്, ആഹാരം അളവ് കുറച്ച്‌ കൂടുതല്‍ തവണ നല്‍കുക, പോഷണഗുണമുള്ള ചൂടുപാനീയങ്ങള്‍ നല്‍കണം, പപ്പായ, മാങ്ങ തുടങ്ങി ലഭ്യമായ പഴങ്ങള്‍ നല്‍കണം, രോഗ ലക്ഷണങ്ങള്‍ നിരീക്ഷിക്കണം. വിദഗ്‌ധ ഡോക്ടറെ സമീപിക്കണം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest