Categories
Kerala news trending

കെ ഫോണിന് ഏഷ്യന്‍ ടെലികോമിൻ്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ പുരസ്‌കാരം; ഇച്ഛാശക്തിയാണ് പുരസ്‌കാര നേട്ടത്തിന് കാരണമെന്ന് അവാർഡ് നിർണയ കമ്മിറ്റി

ഫൈബർ ഒപ്റ്റിക് കേബിള്‍ നെറ്റ്‌വർക്കിൻ്റെ 96 ശതമാനവും കെ ഫോണ്‍ പൂർത്തിയാക്കി

തിരുവനന്തപുരം: കെ ഫോണിന് 2024ലെ ഏഷ്യൻ ടെലികോം അവാർഡില്‍ ‘ഇൻഫ്രാസ്ട്രക്ചർ ഇനിഷ്യേറ്റീവ് ഓഫ് ദ ഇയർ’ പുരസ്‌കാരം ലഭിച്ചു. സിംഗപ്പുരിലെ മറീന ബേ സാഡ്‌സ് എക്സ്പോ ആൻഡ് കണ്‍വെൻഷൻ സെൻ്റെറില്‍ വെച്ചാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

പ്രമുഖ അന്തർദേശീയ മൊബൈല്‍ കമ്യൂണിക്കേഷൻ പ്രസിദ്ധീകരണമായ ഏഷ്യൻ ടെലികോം എല്ലാ വർഷവും മികച്ച ടെലികോം കമ്പനികള്‍ക്ക് പുരസ്കാരം നല്‍കാറുണ്ട്. ഇന്ത്യയിലെ മികച്ച ടെലികോം കമ്പനിയായി ജിയോ പ്ലാറ്റ്ഫോമിനെ തെരഞ്ഞെടുത്തു.

ബി.ടു.ബി ക്ലയന്റ് ഇനിഷ്യേറ്റീവ് ഓഫ് ദ ഇയർ പുരസ്കാരവും ക്ലൗഡ് ഇനിഷ്യേറ്റീവ് ഓഫ് ദ ഇയർ പുരസ്കാരവും ഇന്ത്യൻ കമ്പനിയായ പ്ലിൻട്രോണിന് ലഭിച്ചു.

ഡിജിറ്റല്‍ ഇനീഷ്യേറ്റീവിനുള്ള പുരസ്കാരം ടാറ്റ കമ്മ്യൂണിക്കേഷൻ ലിമിറ്റഡിനും ലഭിച്ചു. 28,888 കിലോമീറ്റർ ദൈർഘ്യമുള്ള ഫൈബർ ഒപ്റ്റിക് കേബിള്‍ നെറ്റ്‌വർക്കിൻ്റെ 96 ശതമാനവും കെ ഫോണ്‍ പൂർത്തിയാക്കി. ഏഷ്യൻ ടെലികോം മേഖലയില്‍ നൂതനമായ വിവിധ സാങ്കേതിക സാധ്യതകള്‍ കണ്ടെത്തുന്നതിനും നടപ്പാക്കുന്നതിനുമുള്ള കെ ഫോണിൻ്റെ ഇച്ഛാശക്തിയാണ് പുരസ്‌കാര നേട്ടത്തിന് കാരണമെന്ന് അവാർഡ് നിർണയ കമ്മിറ്റി വിലയിരുത്തി.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest