Categories
health international news

വാംപയര്‍ ഫേഷ്യല്‍ ചെയ്‌തവര്‍ക്ക് എച്ച്‌.ഐ.വി അണുബാധ; ഉറവിടം കണ്ടെത്താൻ അന്വേഷണം പുനഃരാംരംഭിച്ചു

ഈ സ്‌പായില്‍ വന്നിട്ടുള്ള 59 പേർക്ക് എച്ച്‌.ഐ.വി അണുബാധ ഏറ്റിരിക്കാനുള്ള സാധ്യതയുണ്ട്

സൗന്ദര്യ ലോകത്ത് ഇപ്പോള്‍ ട്രെൻഡിങ്ങായ ഒന്നാണ് വാംപയർ ഫേഷ്യല്‍. അവരവരുടെ രക്തത്തില്‍ നിന്നും വേർതിരിച്ചെടുക്കുന്ന പ്ലേറ്റ്‌ലസ് റിച്ച്‌ പ്ലാസ്‌മ (പി.ആർ.പി) ഉപയോഗിച്ച്‌ മുഖചർമ്മത്തിൻ്റെ പുനരുജ്ജീവനത്തിന് വേണ്ടി ചെയ്യുന്ന ഈ ചികിത്സ മുടിവളർച്ചയ്‌ക്ക് തലയില്‍ ചെയ്യുന്ന പി.ആർ.പി ചികിത്സയ്‌ക്ക് സമാനമാണ്.

ചെലവ് കുറഞ്ഞതും ഏറെ ഫലപ്രദവുമായ സൗന്ദര്യവ‍ർദ്ധക രീതിയായാണ് വാംപയർ ഫേഷ്യല്‍ അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ നിരവധിപ്പേരാണ് ഇത് ചെയ്യാനായി മുന്നോട്ട് വരുന്നത്. എന്നാല്‍ വാംപയർ ഫേഷ്യലിനെ കുറിച്ച്‌ ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

അമേരിക്കയില്‍ ന്യൂമെക്സിക്കോയില്‍ പ്രവ‍ർത്തിച്ചിരുന്ന ഒരു സ്‌പായില്‍ നിന്ന് ഈ ഫേഷ്യല്‍ ചെയ്‌ത കൂടുതല്‍ പേർക്ക് എച്ച്‌.ഐ.വി അണുബാധ സ്ഥിരീകരിച്ചു എന്നതാണ് ഈ വാർത്ത. ഇതോടെ ഇതിൻ്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിരിക്കുയാണ് അധികൃതർ. 2018ലാണ് ന്യൂ മെക്സികോയിലെ ഒരു സ്‌പായില്‍ നിന്ന് വാംപയർ ഫേഷ്യല്‍ ചെയ്‌തവരില്‍ ഒരാള്‍ക്ക് എച്ച്‌.ഐ.വി അണുബാധ സ്ഥിരീകരിച്ചത്.

തുടർന്ന് അമേരിക്കയിലെ സെൻ്റെർ ഫോർ ഡിസീസ് കണ്‍ട്രോള്‍ ആണ്ട് പ്രിവൻഷൻ പരിശോധന നടത്തി ഈ സ്ഥാപനം അടപ്പിച്ചിരുന്നു. ഒരു വ്യക്തിയുടെ കൈയിലെ രക്തക്കുഴലില്‍ നിന്ന് രക്തം ശേഖരിച്ച്‌ അതിലുള്ള പ്ലേറ്റ്ലറ്റുകളെ വേർതിരിക്കും. തുടർന്ന് അതീവസൂക്ഷ്‌മ സൂചികള്‍ ഉപയോഗിച്ച്‌ അവ മുഖത്തേക്ക് കുത്തി വെയ്ക്കുന്നതാണ് ഇതിൻ്റെ രീതി. അണു വിമുക്തമാക്കാത്ത സൂചി കൊണ്ട് ഇഞ്ചക്ഷൻ ചെയ്‌തതാണ് എച്ച്‌.ഐ.വി ബാധയ്ക്ക് പിന്നിലെന്നാണ് അന്ന് കണ്ടെത്തിയത്.

ഈ സ്‌പായില്‍ ഫേഷ്യല്‍ ചെയ്‌തവർക്ക് എല്ലാം ന്യൂ മെക്സിക്കോ ആരോഗ്യ വകുപ്പ് സൗജന്യ എച്ച്‌.ഐ.വി പരിശോധനയും വാഗ്‌ദാനം ചെയ്‌തു. അടുത്തിടെ ഇവിടെ നിന്ന് വാംപയ‌ർ ഫേഷ്യല്‍ നടത്തിയ ഒരാള്‍ക്ക് കൂടി എച്ച്‌.ഐ.വി അണുബാധ സ്ഥിരീകരിച്ചു. ഇതോടെയാണ് ഈ അന്വേഷണം വീണ്ടും തുടങ്ങിയത്.

സ്‌പായിലെ ഫേഷ്യലിന് ശേഷം എച്ച്‌.ഐ.വി സ്ഥിരീകരിക്കപ്പെട്ടവരുടെ വിവരങ്ങളും സി.ഡി.സിയുടെ റിപ്പോർട്ടിലുണ്ട്. 2018ല്‍ ആദ്യം ഒരു മദ്ധ്യവയസ്‌കക്കാണ് അണുബാധ കണ്ടെത്തിയത്. ഇവർക്ക് ലഹരി ഉപയോഗമോ രക്തം സ്വീകരിക്കുന്ന തരത്തിലുള്ള ഏതെങ്കിലും ചികിത്സയുടെ ചരിത്രമോ എച്ച്‌.ഐ.വി ബാധിതരുമായുള്ള ലൈംഗിക ബന്ധമോ ഉണ്ടായിരുന്നില്ല. ഇതേ വർഷം തന്നെ മറ്റൊരു മദ്ധ്യവയസ്‌കക്കും അണുബാധ സ്ഥിരീകരിച്ചു.

മതിയായ സുരക്ഷാ നടപടികള്‍ സ്വീകരിക്കാതെ ഇവിടെ രക്തം എടുക്കുകയും ഘടകങ്ങള്‍ വേർതിരിക്കുകയും തിരികെ ഇവ ശരീരത്തില്‍ കുത്തിവെയ്ക്കകുയം ചെയ്‌തിരുന്നതായി കണ്ടെത്തി. ലേബലില്ലാത്ത ട്യൂബുകളില്‍ രക്‌തം ശേഖരിച്ച്‌ വെച്ചിരുന്നത് അടുക്കളയിലെ സ്ലാബിന് പുറത്തും അടുക്കളയിലെ ഫ്രിഡ്‌ജിൽ ഭക്ഷണ സാധനങ്ങള്‍ക്ക് ഒപ്പവുമൊക്കെയായിരുന്നു. സ്‌പാ ഉടമ കുറ്റക്കാരനാണെന്ന് 2022ല്‍ കോടതി വിധിച്ചു. തുടർന്ന് ഇയാള്‍ക്ക് മൂന്നര വർഷം തടവ് ശിക്ഷ വിധിച്ചു.

സി.ഡി.സിയുടെയും ആരോഗ്യ വകുപ്പിൻ്റെയും കണക്ക് പ്രകാരം ഈ സ്‌പായില്‍ വന്നിട്ടുള്ള 59 പേർക്ക് എച്ച്‌.ഐ.വി അണുബാധ ഏറ്റിരിക്കാനുള്ള സാധ്യതയുണ്ട്. ഇവരില്‍ 20 പേർ വാംപയർ ഫേഷ്യല്‍ ചെയ്‌തവരാണ്. എന്നാല്‍ അപ്പോഴും ആദ്യം ഈ എച്ച്‌.ഐ.വി ബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടുമില്ല.

0Shares

Leave a Reply

Your email address will not be published. Required fields are marked *