Categories
national news

ഇലക്ടറല്‍ ബോണ്ടുകള്‍ കൂടുതല്‍ വാങ്ങിയ മദ്യകമ്പനി മാജിക് മൊമൻസ് വോഡ്‌ക, കോണ്ടസ റം മുതലാളി

ഇന്ത്യന്‍ വൈന്‍ വ്യവസായ രംഗത്ത് രാജാക്കന്മാരന്ന് അറിയപ്പെടുന്ന സുല വൈന്‍യാര്‍ഡ് പ്രൈവറ്റ് ലിമിറ്റഡ്

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ വാങ്ങിയതാരാണ് എന്ന തിരക്കിട്ട ചര്‍ച്ചകളിലാണ് രാജ്യം. ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയ മദ്യക്കമ്പനികളില്‍ ഏറ്റവും മുന്നില്‍ മാജിക് മൊമന്‍സ് വോഡ്‌കയുടെയും കോണ്ടസ റമ്മിൻ്റെയും ഉത്പാദകരായ റാഡിക്കോ ഖൈതാന്‍ ലിമിറ്റഡ്. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിൻ്റെ രാജ്യത്തെ ഏറ്റവും വലിയ നിര്‍മാതാക്കളില്‍ ഒന്നാണ് റാഡിക്കോ ഖൈതാന്‍ ലിമിറ്റഡ്.

2019 ഏപ്രില്‍ 20ന് റാഡിക്കോ ഖൈതാന്‍ അഞ്ചു കോടിയുടെ ഇലക്റല്‍ ബോണ്ടുകളാണ് വാങ്ങിയത്. വിസ്‌കി, മാജിക് മോമൻസ് വോഡ്‌ക, കോണ്ടസ റം, ഓള്‍ഡ് അഡ്‌മിറല്‍ ബ്രാന്റ് എന്നിവയുള്‍പ്പെടെ നിലവില്‍ 15ലധികം ബ്രാന്റ് മദ്യം സ്വന്തമായി നിര്‍മിക്കുന്ന കമ്പനിയാണ് നിലവില്‍ റാഡിക്കോ ഖൈതാന്‍ ലിമിറ്റഡ്.

ഇന്ത്യന്‍ വൈന്‍ വ്യവസായ രംഗത്ത് രാജാക്കന്മാരന്ന് അറിയപ്പെടുന്ന സുല വൈന്‍യാര്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് 2019 ഏപ്രില്‍ 20ന് 25 ലക്ഷത്തിൻ്റെ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയത്. 1999ല്‍ മഹാരാഷ്ട്രയിലെ നാസികില്‍ തുടങ്ങിയ കമ്പനി.

അറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനിഹരം

വര്‍ഷങ്ങളുടെ പ്രവര്‍ത്തന ഫലമായി നാസിക് നഗരം വൈന്‍ ഉത്പാദന രംഗത്ത് സുല വൈന്‍യാര്‍ഡിൻ്റെ പിന്‍ബലത്തില്‍ ശ്രദ്ധ നേടി. ഇന്ത്യയിലെ ആദ്യത്തെ വൈന്‍ ടേസ്റ്റിങ് കേന്ദ്രം നാസികിലാണ്. വൈനുകളുടെ പേരില്‍ ആദ്യമായി സ്വന്തമായി സംഗീതോത്സവം വരെ നാസികില്‍ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്.

ഹിമാദ്രി ഖാൻ കണ്‍ട്രി സ്‌പിരിറ്റ് ബോട്ടിലിംഗ് പ്ലാന്റ് കം വെയർഹൗസ്. 2021 ജൂലൈ എഴിന് 70 ലക്ഷം രൂപയുടെ ഇലക്ടറല്‍ ബോണ്ടുകളാണ് ഈ കമ്പനി വാങ്ങിയത്. 17 വർഷങ്ങള്‍ക്ക് മുമ്പ് പശ്ചിമ ബംഗാളില്‍ പ്രവർത്തനം ആരംഭിച്ച കമ്പനി വൈൻ നിർമാണ മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

സോം ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡ്- 2023 ജൂലൈയിലും ഒക്ടോബറിലുമായി മൂന്ന് കോടി രൂപ മൂല്യമുള്ള ഇലക്ടറല്‍ ബോണ്ടുകളാണ് കമ്പനി വാങ്ങിയത്. 1980കളില്‍ വൈറ്റ് ലേബല്‍ നിർമാണത്തിലാണ് കമ്പനി പിറവിയെടുക്കുന്നത്. മദ്യം, ബിയർ, റെഡി ടു ഡ്രിങ്ക് ഉത്പന്നങ്ങള്‍, എന്നിവയെല്ലാം സോം ഡിസ്റ്റിലറീസിൻ്റെത് ആണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest