Categories
channelrb special international news

നമ്പര്‍ വണ്‍ സ്‌കിൽ; അടുത്ത മുപ്പത് വര്‍ഷത്തേക്ക് ഒരാള്‍ നേടിയിരിക്കേണ്ടത്, എന്താണെന്ന് വെളിപ്പെടുത്തി ശത കോടീശ്വരൻ

സ്‌റ്റോറി ടെല്ലിംഗിൻ്റെ പ്ലാറ്റ് ഫോം മാറിക്കൊണ്ടിരിക്കും എന്നത് തന്നെ കാരണം

ന്യൂയോർക്ക്: ലോകം അനുനിമിഷം മാറ്റത്തിന് വിധേയമായി കൊണ്ടിരിക്കുകയാണ്. ആർട്ടിഫിഷ്യല്‍ ഇൻ്റെലിജൻസ് ഭരിക്കുന്ന കാലഘട്ടത്തിലേക്കാണ് നാം ചുവടുവച്ചിരിക്കുന്നത്. ഈ കാലഘട്ടത്തില്‍ ജീവിത വിജയത്തിനായി ഏറ്റവുമധികം ആർജിക്കേണ്ടത് എന്തെന്ന് അറിയുമോ? ആ ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് സ്കോട്ട് ഗലോവേ എന്ന അമേരിക്കൻ കോടീശ്വരൻ.

എ.ഐ ടൂളുകളായ ചാറ്റ് ജി.പി.ടി.യേയോ, കോഡിംഗിനെയോ വിശ്വസിച്ച്‌ മുന്നോട്ടു പോകുന്നത് ആയിരിക്കരുത് ജീവിതവിജയം സ്വപ്‌നം കാണുന്ന യുവജനത ചെയ്യേണ്ടതെന്ന് സ്കോട്ട് ഓർമ്മിപ്പിക്കുന്നു. സ്റ്റോറി ടെല്ലിംഗ് എന്ന ആശയസംവിധാനം വളർത്തിയെടുക്കുകയാണ് പകരം ചെയ്യേണ്ടതെന്നാണ് അദ്ദേഹം പറയുന്നത്. ഏതുതരത്തിലാണ് ആശയവിനിമയം സാധ്യമാക്കേണ്ടത് എന്നത് പ്രധാനമല്ല.

സ്‌റ്റോറി ടെല്ലിംഗിൻ്റെ പ്ലാറ്റ് ഫോം മാറിക്കൊണ്ടിരിക്കും എന്നത് തന്നെ കാരണം. ഒരു കാര്യം മാത്രമാണ് ശ്രദ്ധിക്കേണ്ടത്, നന്നായി എഴുതാനും, ആശയങ്ങള്‍ സൃഷ്‌ടിക്കാനുമുള്ള കഴിവിനെ പരിപോഷിപ്പിച്ചു കൊണ്ടേയിരിക്കുക. ടെക്‌നോളജിയെ കൂട്ടുപിടിച്ചു കൊണ്ട് ഇൻഫോഗ്രാഫിക്‌സ്, സ്ളൈഡ് ഷോകള്‍ എന്നിവ അവതരിപ്പിക്കുന്നതിനുള്ള പാടവവും വളർത്തിയെടുക്കണം.

ലോകത്ത് എ.ഐയെ പൂർണമായും പിന്തുണച്ചു കൊണ്ട് നടക്കുന്ന പ്രവർത്തനങ്ങള്‍ വർദ്ധിച്ചു വരികയാണ്. ഇവയെല്ലാം എത്രനാള്‍ നിലനില്‍ക്കുമെന്ന് കാര്യത്തില്‍ അനിശ്ചിതാവസ്ഥ തുടരുകയാണ്. അതുപോലെ തന്നെയാണ് കോഡിംഗിൻ്റെ കാര്യവും. എന്നാല്‍ ശക്തമായ ആശയവിനിമയ ശേഷി കൈവരിക്കുന്നയാള്‍ക്ക് അതെന്നെന്നും മുതല്‍ക്കൂട്ടായിരിക്കും.

പല ബ്രാൻഡുകളുടെയും വളർച്ചക്ക് ഇന്ന് സ്‌റ്റോറി ടെല്ലിംഗ് ഒരു അവിഭാജ്യഘടകമായി മാറിയിരിക്കുന്ന കാര്യവും സ്കോട്ട് ഗലോവേ ഓർമ്മപ്പെടുത്തി. ചെയ്യുന്ന ജോലി ചെറുതോ വലുതോ ഏതാണെങ്കിലും അതില്‍ മികച്ചതാവുക എന്നതാണ് ചെയ്യേണ്ടതെന്നും, ഏതുജോലി ആണെങ്കിലും ആസ്വദിച്ച്‌ ചെയ്യാൻ കഴിഞ്ഞില്ലെങ്കില്‍ അതില്‍ നിപുണത നേടാൻ കഴിയില്ലെന്നും സ്കോട്ട് ഓർമ്മപ്പെടുത്തി.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest