Categories
നീളം 10.1 സെന്റീമീറ്റർ; ലോകത്തിലെ ഏറ്റവും നീളമുള്ള നാക്കിൻ്റെ ഉടമ; ഗിന്നസ് നേട്ടം കൈവരിച്ച് നിക്ക് സ്റ്റോബെർ
ബ്രിട്ടീഷ് ബോഡ് ഗെയിമായ ജെംഗാ ബ്ലോക്സിൻ്റെ അഞ്ച് ബ്ലോക്കുകൾ നാവുപയോഗിച്ച് ആരെയും അതിശയിപ്പിക്കുന്ന വേഗത്തിൽ എടുത്ത് മാറ്റിവയ്ക്കാൻ ഇദ്ദേഹത്തിന് കഴിയും.
Trending News
ലോകത്തിലെ ഏറ്റവും നീളമുള്ള നാക്കിൻ്റെ ഉടമയായ മനുഷ്യന്റെ നാക്കിന്റെ നീളം അറിയേണ്ടേ, 10.1 സെൻീമീറ്റർ അതായത് 3.97 ഇഞ്ച്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് അനുസരിച്ച് അമേരിക്കക്കാരനായ നിക്ക് സ്റ്റോബെർ ആണ് ഈ മനുഷ്യൻ. പുരുഷ വിഭാഗത്തിലാണ് നിക്ക് സ്റ്റോബെർ ഈ നേട്ടം കരസ്ഥമാക്കിയിട്ടുള്ളത്.
കുട്ടിക്കാലം മുതൽ തന്നെ തൻ്റെ നാവിന് സാധാരണയിലും കൂടുതൽ നീളമുള്ളതായി മനസ്സിലായിരുന്നു എന്നാണ് നിക്ക് സ്റ്റോബെർ പറയുന്നത്. പക്ഷെ, അന്നൊന്നും ഇത്തരത്തിലൊരു നേട്ടം തന്നെ തേടിവരുമെന്ന് കരുതിയിരുന്നില്ലെന്നും ഇദ്ദേഹം പറയുന്നു. മറ്റാരും അധികം ചെയ്യാത്ത ഒരു കാര്യം കൂടി നിക്കിന് തൻ്റെ നീളൻ നാക്കുകൊണ്ട് ചെയ്യാനാകും. നാവുപയോഗിച്ച് മനോഹരമായ ചിത്രങ്ങൾ വരയ്ക്കാനുള്ള കഴിവാണ് അത്.
നാവിൽ പ്ലാസ്റ്റിക് കവർ ചുറ്റിയതിന് ശേഷം നാവ് പെയിന്റിൽ മുക്കിയാണ് ഇദ്ദേഹം ചിത്രം വരയ്ക്കുക. ഇതുകൂടാതെ മറ്റൊരു നേട്ടം കൂടി തന്റെ നാവു കൊണ്ട് അദ്ദേഹം ഇപ്പോൾ സ്വന്തമാക്കിയിട്ടുണ്ട്. ബ്രിട്ടീഷ് ബോഡ് ഗെയിമായ ജെംഗാ ബ്ലോക്സിൻ്റെ അഞ്ച് ബ്ലോക്കുകൾ നാവുപയോഗിച്ച് ആരെയും അതിശയിപ്പിക്കുന്ന വേഗത്തിൽ എടുത്ത് മാറ്റിവയ്ക്കാൻ ഇദ്ദേഹത്തിന് കഴിയും.
യു.എസ്‌എയിലെ കാലിഫോർണിയയിൽ നിന്നുള്ള വിദ്യാർത്ഥിയായ ചാനൽ ടാപ്പർ ആണ് ലോകത്തിലെ ഏറ്റവും നീളമേറിയ നാവുള്ള സ്ത്രീ. 9.75 സെന്റിമീറ്റർ (3.8 ഇഞ്ച്) ആണ് ഇവരുടെ നാവിൻ്റെ വലിപ്പം. എട്ടു വയസ്സുള്ളപ്പോഴാണ് ചാനൽ ടാപ്പർ തൻ്റെ നാവിന് സാധാരണയിൽ കവിഞ്ഞ നീളമുണ്ടെന്ന് മനസ്സിലാക്കിയത്. ഹാലോവീൻ ആഘോഷങ്ങൾക്കിടയിൽ നാവ് പുറത്തേക്ക് നീട്ടി അമ്മയ്ക്കൊപ്പം എടുത്ത ചിത്രത്തിലാണ് ടാപ്പർ തൻ്റെ നാവിന് നീളക്കൂടുതൽ ഇള്ളതായി കണ്ടെത്തിയത്.
Sorry, there was a YouTube error.