Categories
Kerala news

വിവാഹം കഴിഞ്ഞ് വരൻ്റെ വീട്ടിലേക്ക് സുഹൃത്തുക്കളുടെ ആഘോഷ യാത്ര; പിന്നാലെ വന്ന യാത്രക്കാർ ചോദ്യം ചെയ്‌തതും നടുറോഡിൽ കൂട്ടത്തല്ല്

അരമണിക്കൂറോളം നടുറോഡിലുണ്ടായ കൂട്ടത്തല്ല് പൊലീസ് എത്തിയാണ് അവസാനിപ്പിച്ചത്

ആലപ്പുഴ: വിവാഹ സംഘവും യാത്രക്കാരായ യുവാക്കളും നടുറോഡിൽ ഏറ്റുമുട്ടി. നവദമ്പതികളെ ഓവർടേക്ക് ചെയ്യുന്നതും തുടർന്ന് കൂട്ടത്തല്ലും ആലപ്പുഴ നൂറനാടിനടുത്തുള്ള ചാരുംമൂട്ടിൽ കഴിഞ്ഞ ദിവസം നടന്നത്. വിവാഹ സംഘവും യുവാക്കളുമായുള്ള ഏറ്റുമുട്ടലിൽ നാട്ടുകാർ കൂടെ ചേർന്നതോടെ വലിയ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

ചാരുംമൂട്ടിൽ നടന്ന കല്യാണത്തിന് ശേഷം വിവാഹസംഘം വീട്ടിലേക്ക് തിരിച്ചത്. ഹോണടിച്ചും ലൈറ്റ് ഇട്ടും ആഘോഷ പൂർവമായിരുന്നു യാത്ര.

വഴി കൊടുക്കാതെയുള്ള വിവാഹ സംഘത്തിൻ്റെ യാത്ര പിന്നാലെ ഉണ്ടായിരുന്ന മറ്റൊരു കാറിലെ യാത്രക്കാർ ചോദ്യം ചെയ്‌തു. തുടർന്ന് വാക്കുതർക്കമുണ്ടായി. ഇത് മൂർച്ഛിക്കുകയും വഴക്ക് അടിയില്‍ കലാശിക്കുകയും ആയിരുന്നു.

ഒടുവിൽ അരമണിക്കൂറോളം നടുറോഡിലുണ്ടായ കൂട്ടത്തല്ല് പൊലീസ് എത്തിയാണ് അവസാനിപ്പിച്ചത്. മുഖത്തും കൈയ്ക്കും പരിക്കേറ്റ നാലുപേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറുപേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *