Categories
local news sports

സ്പോർട്സ് ഫോർ ഓൾ; ഒളിമ്പിക് വേവിന്‍റെ കാസര്‍കോട് ജില്ലാ തല ഉദ്ഘാടനം ചെറുവത്തൂരിൽ നടന്നു

ചടങ്ങിൽ സീനിയർ ഇന്ത്യൻ വോളി ബോൾ താരം അഞ്ജു ബാലകൃഷ്ണനെ ഉപഹാരം നൽകി അനുമോദിച്ചു. ഇന്ത്യൻ കബഡി ടീമിന്‍റെ മുൻ പരിശീലകൻ ഇ. ഭാസ്ക്കരൻ ആദ്യ മെമ്പർഷിപ്പ് ഏറ്റുവാങ്ങി.

ചെറുവത്തൂർ/ കാസര്‍കോട് : സ്പോർട്സ് ഫോർ ഓൾ എന്ന ആശയവുമായി ഒളിമ്പിക് ചാർട്ടർ വിഭാവനം ചെയ്യുന്ന പദ്ധതിയായ ഒളിമ്പിക് വേവിന്‍റെ കാസര്‍കോട് ജില്ലാ തല ഉദ്ഘാടനം ചെറുവത്തൂരിൽ നടന്നു. ജില്ലാ കലക്ടർ ഡോ: ഡി.സജിത്ത് ബാബു ഉദ്ഘാടനം ചെയ്തു.

ഒളിമ്പിക് വേവ് ചെയർമാൻ ഡോ : എം.കെ.രാജശേഖരൻ അധ്യക്ഷത വഹിച്ചു. ഒളിമ്പിക് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് വി.സുനിൽകുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ ഒളിമ്പിക് അസോസിയേഷന്‍റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രജോനപ്പെടുത്തുന്ന വിധത്തിൽ കായിക വകുപ്പിന്‍റെയും ത്രിതല പഞ്ചായത്തിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും സഹകരണത്തോടെയാണ് സംസ്ഥാനത്ത് ഒളിമ്പിക് വേവ് പ്രവർത്തിക്കുന്നത്.

ചടങ്ങിൽ സീനിയർ ഇന്ത്യൻ വോളി ബോൾ താരം അഞ്ജു ബാലകൃഷ്ണനെ ഉപഹാരം നൽകി അനുമോദിച്ചു. ഇന്ത്യൻ കബഡി ടീമിന്‍റെ മുൻ പരിശീലകൻ ഇ. ഭാസ്ക്കരൻ ആദ്യ മെമ്പർഷിപ്പ് ഏറ്റുവാങ്ങി. ഒളിമ്പിക് ജില്ലാ രക്ഷാധികാരി ഡോ: സി. സുരേശൻ പദ്ധതി വിശദീകരിച്ചു. സംസ്ഥാന സ്പോർട്ട് സ് കൗൺസിൽ അംഗം ടി.വി ബാലൻ ,എം. അച്ചുതൻ മാസ്റ്റർ, രജീഷ് കുളങ്ങര, രാഘവൻ മാണിയാട്ട്, വി.വി. വിജയമോഹനൻ , വിജയകുമാർ , പള്ളം നാരായണൻ എന്നിവർ സംസാരിച്ചു. ഒളിമ്പിക് വേവ് ജില്ലാ ജനറൽ കൺവീനർ വികാസ് പലേരി സ്വാഗതം പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest