Categories
കോളജ് ക്യാംപസില്‍ സഹപാഠിയോട് പ്രണയാഭ്യര്‍ത്ഥന നടത്തി; വിദ്യാർത്ഥികളെ പുറത്താക്കി പാക് സർവ്വകലാശാല
വിഡിയോയില്‍ പെണ്‍കുട്ടി മുട്ടുകുത്തിനിന്ന് പൂക്കള്‍ നീട്ടി തന്‍റെ സഹപാഠിയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നതും ഇരുവരും ആലിംഗനം ചെയ്യുന്നതുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
Trending News
കോളജ് ക്യാംപസില്‍ സഹപാഠിയോട് പ്രണയാഭ്യര്‍ഥന നടത്തുന്ന പെണ്‍കുട്ടിയുടെ വിഡിയോ വൈറലായതിനു പിന്നാലെ വിദ്യാര്‍ത്ഥികളെ പുറത്താക്കി. പാക്കിസ്ഥാനിലെ ലാഹോര്‍ യൂണിവേഴ്സിറ്റിയിലാണ് സംഭവം. പെരുമാറ്റത്തിന് മാന്യതയില്ലെന്ന കാരണങ്ങള്‍ കാണിച്ചാണ് യൂണിവേഴ്സിറ്റിയുടെ നടപടിയുണ്ടായിരിക്കുന്നത്.
Also Read
വിഡിയോയില്‍ പെണ്‍കുട്ടി മുട്ടുകുത്തിനിന്ന് പൂക്കള്‍ നീട്ടി തന്‍റെ സഹപാഠിയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നതും ഇരുവരും ആലിംഗനം ചെയ്യുന്നതുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇവരുടെ സുഹൃത്തുക്കള്‍ ചുറ്റിലുംനിന്ന് ഇതിനെ പ്രോത്സാഹിപ്പിക്കുന്നതും കാണാം. ഈ വിഡിയോ വൈറലായതോടെയാണ് യൂണിവേഴ്സിറ്റിയുടെ ഭാഗത്തു നിന്നും കനത്ത നടപടിയുണ്ടാകുന്നത്.
കോളേജ് അധികൃതര്‍ പ്രത്യേക കമ്മറ്റി കൂടി വിദ്യാര്‍ത്ഥികള്‍ക്ക് വിശദീകരണം നല്‍കാന്‍ അവസരം നല്‍കിയിരുന്നതായും എന്നാല്‍ രണ്ടുപേരും എത്തിയില്ലെന്നും യൂണിവേഴ്സിറ്റി അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ഇവരെ പുറത്താക്കുകയാണ് എന്നും യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ക്യാംപസുകളിലേക്ക് പ്രവേശിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് വിലക്കുണ്ട് എന്നും യൂണിവേഴ്സിറ്റി അധികൃതര്‍ പറയുന്നു. എന്നാല്‍ പുറത്താക്കല്‍ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇരുവരെയും തിരിച്ചെടുക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്.
Sorry, there was a YouTube error.