Categories
local news

മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത സഭ

പഞ്ചായത്ത് സെക്രട്ടറി കെ.കെ.വിനോദ് പരിസ്ഥിതി ദിന സന്ദേശം നല്‍കി. കെ.കെ.വിനോദ് സ്വാഗതവും അസി. സെക്രട്ടറി വിനയരാജ് നന്ദിയും പറഞ്ഞു.

കാസർകോട്: ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് തല ഹരിത സഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.വി.രാഘവന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ ആരോഗ്യ വകുപ്പ്, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിത കര്‍മ സേന അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, വായനാശാല, ക്ലബ്, അങ്കണവാടി പ്രവര്‍ത്തകരും തൊഴിലാളി സംഘടന പ്രതിനിധികളും പങ്കെടുത്തു.

പഞ്ചായത്തില്‍ നടത്തിയ മാലിന്യനിര്‍മാര്‍ജന, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. വാര്‍ഡുതലത്തില്‍ നടത്തേണ്ട പാതയോര, നീര്‍ത്തട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു. ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി.

ചെറുവത്തൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.രമണി, പി.പത്മിനി, സി.വി.ഗിരീശന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കുഞ്ഞിരാമന്‍, വാര്‍ഡ് മെമ്പര്‍ രാജേന്ദ്രന്‍, പഞ്ചായത്ത് ആസൂത്രണ സമിതി അംഗം പി.നാരായണന്‍, നവകേരളം കര്‍മ പദ്ധതി റിസോഴ്‌സ് പേഴ്‌സണ്‍ രാജേന്ദ്രന്‍, ശുചിത്വ മിഷന്‍ ആര്‍.പി ബാലചന്ദ്രന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മധു എന്നിവര്‍ സംസാരിച്ചു. കെ.രമണി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പഞ്ചായത്ത് സെക്രട്ടറി കെ.കെ.വിനോദ് പരിസ്ഥിതി ദിന സന്ദേശം നല്‍കി. കെ.കെ.വിനോദ് സ്വാഗതവും അസി. സെക്രട്ടറി വിനയരാജ് നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *