Categories
channelrb special entertainment local news news

ദേവപ്രീതിക്കായി മനുഷ്യർ കൈകോർത്ത മഹോത്സവം; വയനാട്ട് കുലവൻ തെയ്യം കെട്ട് ചൂട്ടൊപ്പിക്കൽ മംഗലവും രാശി ചിന്തയും നടന്നു, ആഘോഷ കമ്മറ്റി പിരിച്ചുവിട്ടു

പ്രധാന കർമ്മികളെയും വിശിഷ്‌ട വ്യക്തികളെയും തെയ്യക്കാരെയും മഹോത്സവ സബ് കമ്മറ്റി ഭാരവാഹികളെയും ആദരിച്ചു

ബദിയടുക്ക / കാസർകോട്: നെക്രാജെ ശ്രീ വിഷ്‌ണുമൂർത്തി വയനാട്ടുകുലവൻ ദേവസ്ഥാനത്തിൽ ചൂട്ടൊപ്പിച്ച മംഗലവും രാശി ചിന്തയും ആഘോഷ കമ്മറ്റി പിരിച്ചുവിടലും നടന്നു. മെയ് ആറിന് (തിങ്കളാഴ്ച) രാവിലെ ദേവസ്ഥാന തിരുമുറ്റത്ത് നടന്ന ചടങ്ങിൽ ആചാര സ്ഥാനികരും ദേവസ്ഥാന നടത്തിപ്പ് ചുമതലയുള്ള നെക്രാജെ മനത്തന കുട്ടുംബങ്ങളും നാനൂറിലധികം ഭക്തജനങ്ങളും സംബന്ധിച്ചു.

ദേവസ്ഥാന കാരണവർ കുഞ്ഞികണ്ണൻ ആണ് വയനാട്ട് കുലവൻ തെയ്യം കെട്ട് മഹോൽസവത്തിൻ്റെ ചൂട്ടൊപ്പിക്കൽ ചടങ്ങിന് മുഖ്യകാർമികത്വം വഹിച്ചിരുന്നത്.

ചടങ്ങിൽ പ്രധാന കർമ്മികളെയും വിശിഷ്‌ട വ്യക്തികളെയും തെയ്യക്കാരെയും മഹോത്സവ സബ് കമ്മറ്റി ഭാരവാഹികളെയും ആദരിച്ചു.

മഹോത്സവ നാലിൽ സ്വർണാഭരണo നഷ്ടപ്പെട്ട പെൺക്കുട്ടിക്ക് ഉദാരമനസുകാരായവർ സ്വരൂപിച്ച സ്വർണാഭരണത്തിന് തുല്യമായ തുക കുടുംബത്തിന് നൽകി മാതൃക കാണിച്ചു.

ആഘോഷ കമ്മറ്റി കൺവീനർ രതീഷ് നെക്രാജെ സ്വാഗതം പറഞ്ഞു. ചെയർമാൻ സഞ്ജീവ ഷെട്ടി മൊട്ട കുഞ്ച അധ്യക്ഷനായി. ഖജാൻജി ഭരത് ഷെട്ടിയുടെ അനുവാദത്തോടെ പ്രവീൺ ഷെട്ടി വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest