Categories
അടുത്ത മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ; ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി
ഇടിമിന്നലും ശക്തമായ കാറ്റും അപകട സാധ്യത ഉണ്ടാക്കിയേക്കാം
Trending News
കാസർകോട് / തിരുവനന്തപുരം: അടുത്ത മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Also Read
ശനിയാഴ്‌ച വൈകുന്നേരം നാല് മണിക്ക് കാലാവസ്ഥ വിഭാഗം പുറപ്പെടുവിച്ച അറിയിപ്പാണ്. ഇടിമിന്നലും ശക്തമായ കാറ്റും അപകട സാധ്യത ഉണ്ടാക്കിയേക്കാം. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
തീരദേശത്ത് താമസിക്കുന്നവരും മൽസ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്നവരും ശ്രദ്ധിക്കണം. അപകട അവസ്ഥയിലുള്ള മരങ്ങളുടെ കീഴിൽ നിൽക്കുന്നതും ഒഴിവാക്കണമെന്നും അറിയിച്ചു.
Sorry, there was a YouTube error.