Trending News





തലസ്ഥാനത്ത് സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാര്‍ത്ഥികളെ പിന്തുണച്ച് ശോഭ സുരേന്ദ്രന്‍ നടത്തുന്ന ഉപവാസത്തിന് ബി.ജെ.പി വിലക്ക്. പിന്തുണയുമായി സമര പന്തലിലെത്തരുതെന്ന് പ്രവര്‍ത്തകര്‍ക്ക് നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കി എന്നാണ് വിവരം. സംഘപരിവാറും അണികളെ വിലക്കിയിട്ടുണ്ട്.
Also Read

പാര്‍ട്ടി പത്രമായ ജന്‍മഭൂമിയിലും സമരത്തിന്‍റെ വാര്‍ത്ത നല്‍കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പാര്‍ട്ടിയെ വെല്ലുവിളിച്ചാണ് ശോഭ സുരേന്ദ്രന്‍ സമരം നടത്തുന്നതെന്നാണ് ബി.ജെ.പി നേതൃത്വം ആരോപിക്കുന്നത്.
പാര്‍ട്ടിയില്‍ തന്നെ പിന്തുണയ്ക്കുന്ന കുറച്ച് പ്രവര്‍ത്തകരെ ഒപ്പം കൂട്ടിയാണ് ശോഭ സുരേന്ദ്രന്‍ സമരം നടത്തുന്നത്. നഗരത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സമര പന്തലിലെത്താത്തതും ശോഭ സുരേന്ദ്രന് തിരിച്ചടിയായി.
സമരത്തിന് നേതൃത്വം നല്‍കിയാല്‍ പ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കുമെന്നും ഇതിലൂടെ പാര്‍ട്ടിയെ വെല്ലുവിളിക്കാമെന്നുമാണ് ശോഭ സുരേന്ദ്രന്‍ ലക്ഷ്യമിട്ടതെന്നാണ് ബി.ജെ.പി നേതൃത്വം വിലയിരുത്തുന്നത്.

Sorry, there was a YouTube error.