Categories
sports

മിതാലി രാജ്: 1996ല്‍ 16ാം വയസ്സിൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം; വിരമിക്കുന്നത് ഇന്ത്യൻ വനിതാ ക്രിക്കറ്റിൻ്റെ ‘നട്ടെല്ല്’

ടി20 ക്രിക്കറ്റിൽ 2364 റൺസാണ് മിതാലി നേടിയിട്ടുള്ളത്. ഏകദിന റണ്‍വേട്ടയില്‍ ലോക താരങ്ങളില്‍ ഒന്നാമതാണ് മിതാലി.

ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ ‘നട്ടെല്ല്’ എന്നറിയപ്പെടുന്ന മിതാലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.മിതാലി, രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ക്രിക്കറ്റ് ജീവിതത്തിൽ നിന്നാണ് വിരമിക്കുന്നത്. സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ജീവിതത്തിന്റെൻ്റെ രണ്ടാം ഇന്നിങ്‌സിലും നിങ്ങളുടെ അനുഗ്രഹം പ്രതീക്ഷിക്കുന്നുവെന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് മിതാലി രാജ് പറഞ്ഞു.

1996ല്‍ 16ാം വയസ്സിലാണ് മിതാലി ഇന്ത്യക്കുവേണ്ടി കളിക്കുന്നത്. 12 ടെസ്റ്റുകളും 232 ഏകദിനങ്ങളും 89 ടി20 മത്സരങ്ങളും ഇന്ത്യക്കായി കളിച്ചു. രണ്ട് ലോകകപ്പ് ഫൈനലുകളിലേക്കും മിതാലി ഇന്ത്യയെ നയിച്ചു. 12 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ചുറിയും 4 അർധസെഞ്ചുറിയും സഹിതം 699 റൺസും, ഏകദിനത്തിൽ 7 സെഞ്ചുറികളും 64 അർധസെഞ്ചുറികളും അടക്കം 7805 റൺസും മിതാലി നേടി.

ടി20 ക്രിക്കറ്റിൽ 2364 റൺസാണ് മിതാലി നേടിയിട്ടുള്ളത്. ഏകദിന റണ്‍വേട്ടയില്‍ ലോക താരങ്ങളില്‍ ഒന്നാമതാണ് മിതാലി. ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ ജയങ്ങൾ സ്വന്തമാക്കിയ റെക്കോർഡും മിതാലിയുടെ പേരിലാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest