Categories
news

സൈനികർക്ക് പരസ്പരം താവളങ്ങൾ പങ്കുവെയ്‌ക്കാം; ചൈനീസ് ഭീഷണി മറികടക്കാൻ പ്രതിരോധകരാറിൽ ഒപ്പിട്ട് ഇന്ത്യയും വിയറ്റ്നാമും

വിശ്രമത്തിനും ആയുധങ്ങളുടെ അറ്റകുറ്റ പണികൾക്കും സാധനങ്ങൾ നിറയ്‌ക്കുന്നതിനും സൈനികരുടെ താവളങ്ങൾ പരസ്പരം ഉപയോ​ഗിക്കാം

പ്രതിരോധബന്ധം കൂടുതൽ ശക്തമാക്കുന്നതിന് രേഖകളിൽ ഒപ്പിട്ട് ഇന്ത്യയും വിയറ്റ്നാമും. 2030 ഓടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതി​രോധ ബന്ധം ശക്തമാക്കാനാണ് നീക്കം. പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ് ഹനോയിയിൽ വിയറ്റ്നാം പ്രതിരോധമന്ത്രി ഫാൻ വാൻ ജിയാങ്ങുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് നിർണ്ണായകമായ തീരുമാനങ്ങൾ.

ഇരു രാജ്യങ്ങളുടെയും സൈനികർക്ക് വിശ്രമത്തിനായും ആയുധങ്ങളുടെ അറ്റകുറ്റ പണികൾ നടത്താനും പരസ്പരം താവളങ്ങൾ ഉപയോ​ഗിക്കാം എന്ന തീരുമാനവും കൈകൊണ്ടു. വിശ്രമത്തിനും ആയുധങ്ങളുടെ അറ്റകുറ്റ പണികൾക്കും സാധനങ്ങൾ നിറയ്‌ക്കുന്നതിനും സൈനികരുടെ താവളങ്ങൾ പരസ്പരം ഉപയോ​ഗിക്കാം എന്ന ധാരണാപത്രത്തിൽ ആദ്യമായാണ് വിയറ്റ്നാം ഒപ്പിടുന്നത്.

വർദ്ധിച്ചു വരുന്ന ചൈനയുടെ ഭീഷണികളും അതിർത്തി കയ്യേറ്റങ്ങളും ഇരു രാജ്യങ്ങളും ചർച്ച ചെയ്തു. ചർച്ചകളോടെ ഇന്ത്യ വിയറ്റ്നാം ഉഭയകക്ഷി സഹകരണം വിപുലീകരിക്കപ്പെടും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest