Categories
channelrb special local news news

വീട്ടില്‍ നിന്ന് യുവാവിനെ കൂട്ടിക്കൊണ്ട് പോയി അക്രമിച്ച സംഭവത്തില്‍ ഒരു പ്രതികൂടി അറസ്റ്റില്‍

ആയുധങ്ങള്‍ ഉപയോഗിച്ച് സംഘം ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി

കുമ്പള / കാസർകോട്: ഉപ്പളയില്‍ വീട്ടില്‍ നിന്ന് യുവാവിനെ കാറില്‍ കൂട്ടിക്കൊണ്ടു പോയി ആള്‍ക്കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാളെകൂടി കുമ്പള പൊലീസ് അറസ്റ്റ് ചെയ്‌തു. ബംബ്രാണ വയലിന് സമീപത്ത് താമിസിക്കുന്ന വരുണ്‍ രാജ് (28) ആണ് അറസ്റ്റിലായത്.

ആറ് ദിവസം മുമ്പ് ഉപ്പള പപ്പായത്തൊട്ടിയിലെ ഫാറൂഖിനെ രാത്രി വീട്ടില്‍ നിന്ന് വിളിച്ച് കാറില്‍ കൂട്ടി കൊണ്ടു പോയി ബംബ്രാണ വയലില്‍ വെച്ച് നേരം പുലരുംവരെ സൈക്കിള്‍ ചെയിന്‍, ഇരുമ്പ് ദണ്ഡ്, പഞ്ച് തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിച്ച് സംഘം ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി.

അബോധാവസ്ഥയിലായ ഫാറൂഖിനെ പിറ്റേന്ന് രാവിലെ വീട്ടില്‍ ഉപേക്ഷിച്ച് സംഘം മുങ്ങുകയായിരുന്നു.

സംഭവത്തില്‍ ഒരു പ്രതിയെ നേരത്തെ അറസ്റ്റ്രുചെയ്‌തിരുന്നു. കുമ്പള എസ്.ഐ. ടി.എം വിപിനും സംഘവുമാണ് പ്രതിയെ ബംബ്രാണയില്‍ നിന്നും പിടികൂടിയത്. ഒന്നാം പ്രതിയടക്കം ചിലരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest