Trending News
നിങ്ങൾക്ക് മാസ്‌ക് ധരിക്കുമ്പോള്‍ ചെവി വേദനഉണ്ടാകാറുണ്ടോ. എന്നാൽ ഇത് കേൾക്കൂ. മാസ്‌ക് ദീര്‍ഘനേരം ഉപയോഗിക്കുമ്പോള്‍ ചെവി വേദനയ്ക്ക് പരിഹാരം കണ്ടെത്തിയ പശ്ചിമ ബംഗാളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ദിഗന്തിക ബോസിന് ഡോ.അബ്ദുള്‍ കലാമിന്‍റെ പേരിലുളള ദേശീയ ശാസ്ത്ര പുരസ്‌കാരം. ആരോഗ്യപ്രവര്‍ത്തകരെ മുന്നില്‍കണ്ട് നിര്‍മ്മിച്ച ‘ഇയര്‍ പ്രഷര്‍ റിഡക്ഷന്‍ ടൂളാ’ണ് ദിഗന്തികയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.
Also Read
ഡോ. എ.പി.ജെ. അബ്ദുള്‍കലാം ഇഗ്‌നിറ്റഡ് മൈന്‍ഡ് ചില്‍ഡ്രന്‍ ക്രിയേറ്റിവിറ്റി ആന്‍ഡ് ഇന്നവേഷന്‍ അവാര്‍ഡ് 2020 ഒമ്പത് കുട്ടികള്‍ക്കാണ് ലഭിച്ചത്. ഇതുവരെ അഭിസംബോധന ചെയ്യപ്പെടാത്ത സാമൂഹികാവശ്യങ്ങള്‍ എന്നിവ പരിഹരിക്കുന്നതിനായി കുട്ടികള്‍ക്കിടയില്‍ സഹാനുഭൂതി സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മത്സരം സംഘടിപ്പിച്ചത്.
ഈ വര്‍ഷം 22 സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നായി 9,000 ആശയങ്ങളാണ് ഫൗണ്ടേഷന് ലഭിച്ചത്. ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക്, ഫ്‌ളെക്‌സിബിള്‍ ബോര്‍ഡുകള്‍ എന്നിവ ഉപയോഗിച്ചാണ് ഈ ബാന്‍ഡുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. മാസ്‌കിന്‍റെ ഇയര്‍ സ്ട്രാപ്പുകളെ തലയുടെ പിന്‍ഭാഗത്തായി കൊളുത്താന്‍ സഹായിക്കുന്നതാണ് ഈ ഇയര്‍ പ്രഷര്‍ റിഡക്ഷന്‍ ടൂള്‍. ഇപ്രകാരം ചെയ്യുമ്പോള്‍ ചെവിക്ക് മേലുളള സമ്മര്‍ദം ഒഴിവാക്കാന്‍ സാധിക്കും.
അസ്വസ്ഥതയും വേദനയും ഒഴുവാക്കാനും കഴിയും. കോവിഡുമായി ബന്ധപ്പെട്ട് അഞ്ച് പ്രത്യേക റിസര്‍ച്ചുകള്‍ ദിഗന്തിക നടത്തിയിരുന്നു. ഏപ്രിലില്‍ വായുലഭ്യമാക്കുന്ന അതേസമയം വൈറസിനെ ഇല്ലാതാക്കുന്ന ഒരു മാസ്‌ക് ദിഗന്തിക നിര്‍മിച്ചിരുന്നു. നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്‍ നടത്തിയ മത്സരത്തില്‍ മാസ്‌ക് ഷോര്‍ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. മാസ്‌കിന് ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിക്കുകയും ചെയ്തു.
Sorry, there was a YouTube error.