Trending News
കണ്ണൂരിൽ വീണ്ടും മയക്കുമരുന്ന് പിടികൂടി. പയ്യാമ്പലം ബീച്ചിലെ ലൈഫ് ഗാർഡിനെയാണ് മയക്കുമരുന്നു മായി കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്. ഇയാൾപയ്യാമ്പലം ബീച്ച് കേന്ദ്രീകരിച്ചു മയക്കുമരുന്ന് വിൽപ്പന നടത്തിവരികയായിരുന്നു. കണ്ണൂർ തയ്യിൽ സ്വദേശി വെളുത്ത കുളത്തിൽ ഹൗസിൽ വി.കെ രതീശനാണ് (46) പിടിയിലായത്.
Also Read
ഇയാൾ മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതുപ്രകാരമാണ് പോലീസ് ബുധനാഴ്ച്ച രാത്രിയിൽ റെയ്ഡ് നടത്തിയത്. അന്വേഷണത്തിൽ കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ പി.എ ബിനു മോഹൻ.എസ്.ഐ.സി. എച്ച് നസീബ് എന്നിവർ നേതൃത്വം നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കണ്ണൂർ നഗരത്തിലെ വിവിധയിടങ്ങളിൽ മയക്കുമരുന്ന് വിൽപനയ്ക്കെതിരെ പോലീസ് നടപടി ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് കണ്ണൂർ എടചൊവ്വയിലെ വീട്ടിൽ നിന്നും 60 കിലോ കഞ്ചാവ് കടത്തിയതിന് കാസർകോട് സ്വദേശിയും ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചു കഞ്ചാവ് മൊത്തമായി കടത്തുകയും ചെയ്തിരുന്ന ഇബ്രാഹിമിനെ കണ്ണൂർ എ.സി.പി ടി.കെ രത്നകുമാറിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.
Sorry, there was a YouTube error.