Categories
channelrb special local news news

കാസർകോട് ജില്ലാ കളക്‌ടർ നേരിട്ട് റെയ്‌ഡിനിറങ്ങി; മണൽ കടത്ത് ലോറി പിടികൂടി, ഡ്രൈവറുടെ മൊബൈൽ ഫോണും കസ്റ്റഡിയിൽ എടുത്തു

ശനിയാഴ്‌ച മഞ്ചേശ്വരം താലൂക്കിൽ ആറ് അനധികൃത കടത്ത് വാഹനങ്ങൾ പിടികൂടിയിരുന്നു

കാസർകോട്: ജില്ലാ കളക്ടർ കെ.ഇമ്പശേഖർ നേരിട്ട് നടത്തിയ റെയ്‌ഡിൽ അനധികൃതമായി മണൽ കടത്തുകയായിരുന്ന ലോറിയും പുഴ മണലും പിടികൂടി. മണൽ കടത്തുന്നതിന് ഉപയോഗിച്ചിരുന്ന ഡ്രൈവർ യു.അബ്ദുൾ ഖാദറിൻ്റെ മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു. KL14K 1682 നമ്പർ ലോറിയാണ് പിടിച്ചെടുത്തത്.

ഞായറാഴ്‌ച രാവിലെ കയ്യാർ ഗ്രൂപ്പ് കൂടാൽ മെർക്കള വില്ലേജിലെ ചേവാർ റോഡിൽ നിന്നാണ് മണൽ പിടികൂടിയത്. അനധികൃത ചെങ്കൽ ഖനനവും മണൽക്കടത്തും തടയുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്വത്തിൽ നടത്തി വരുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് പരിശോധന.

ശനിയാഴ്‌ച മഞ്ചേശ്വരം താലൂക്കിൽ ആറ് അനധികൃത കടത്ത് വാഹനങ്ങൾ പിടികൂടിയിരുന്നു.

ജില്ലയിൽ എല്ലായിടത്തും അനധികൃത മണൽക്കടത്തും ചെങ്കൽ ഖനനവും ഉൾപ്പടെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് എതിരെ കർശന നടപടി തുടരുമെന്ന് ജില്ല കളക്ടർ കെ.ഇമ്പശേഖർ അറിയിച്ചു. പിടികൂടിയ ലോറി കളക്ടറേറ്റ് സിവിൽ സ്റ്റേഷൻ വളപ്പിലേക്ക് മാറ്റിയിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *