Categories
articles news

പുറത്തുനിന്നുള്ളവര്‍ക്കും ഇനി ജമ്മു കാശ്മീരില്‍ ഭൂമി വാങ്ങാം; നിയമ ഭേദഗതിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

കൃഷിഭൂമി ഒഴികെയുള്ളവ ഇനി ആര്‍ക്കും ജമ്മു കാശ്മീരില്‍ വാങ്ങാം. കൃഷിഭൂമി ജമ്മു കാശ്മീരിലെ കര്‍ഷകര്‍ക്ക് മാത്രമേ കൈമാറാന്‍ സാധിക്കൂ.

ജമ്മു കാശ്മീരില്‍ പുറത്തുനിന്നുള്ളവര്‍ക്കും ഭൂമി വാങ്ങാവുന്ന വിധത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമഭേദഗതി കൊണ്ടുവന്നു. 1996ലെ ജമ്മു & കാശ്മീര്‍ ലാന്‍ഡ് റെവന്യൂ ആക്ട് ആണ് ആഭ്യന്തര മന്ത്രാലയം ഭേദഗതി ചെയ്തത്. ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370യ്ക്കൊപ്പം ഭൂമിയുടെ ക്രയവിക്രയത്തിനുള്ള അവകാശം സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവർക്ക് വിലക്കിയിരുന്ന ആർട്ടിക്കിൾ 35 എയും കേന്ദ്രസർക്കാർ റദ്ദാക്കിയിരുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 5നാണ് ഈ വിവാദ തീരുമാനം വന്നത്. സംസ്ഥാന പദവി റദ്ദാക്കി ജമ്മുകാശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തിരുന്നു. കൃഷിഭൂമി ഒഴികെയുള്ളവ ഇനി ആര്‍ക്കും ജമ്മു കാശ്മീരില്‍ വാങ്ങാം. കൃഷിഭൂമി ജമ്മു കാശ്മീരിലെ കര്‍ഷകര്‍ക്ക് മാത്രമേ കൈമാറാന്‍ സാധിക്കൂ.

എന്നാല്‍ സര്‍ക്കാരിന് വേണമെങ്കിലും അല്ലാത്തവര്‍ക്കും ഭൂമി കൈമാറാന്‍ അനുമതി നല്‍കാം. സ്ഥിരതാമസക്കാരുടെ പങ്കാളികളും സ്ഥിരതാമസക്കാരായി അംഗീകരിക്കപ്പെടും. നേരത്തെ ജമ്മു കാശ്മീരില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 10 വര്‍ഷത്തേയ്ക്ക് ഈ ഡൊമിസൈല്‍ ആനുകൂല്യം നല്‍കിയിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *