Categories
news

രാജ്യ പുരോഗതിയുടെ ഭാഗവാക്കാവുന്നതിൽ പ്രവാസി സമൂഹം എന്നുമെന്നും പ്രതിജ്ഞാബദ്ധം: പി.കെ അൻവർ നഹ

രക്തദാന ക്യാമ്പിൻ്റെ ഉദ്ഘാടന ചടങ്ങിൽ ജില്ലാ കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്റ് റാഫി പള്ളിപ്പുറം അദ്ധ്യക്ഷനായിരുന്നു.

ദുബൈ: പ്രവാസികളുടെ പോറ്റമ്മയായി അന്നം തരുന്ന യു.എ.ഇ രാജ്യത്തോട് ചേർന്ന് നിൽക്കുന്നവരിൽ എന്നും മുൻ പന്തിയിൽ നിൽക്കുന്നത് പ്രവാസി മലയാളി സമൂഹമാണെന്ന് യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജന സെക്രട്ടറി പി.കെ. അൻവർ നഹ പറഞ്ഞു. ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി ലോക രക്ത ദാന ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച രക്ത ദാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ രാജ്യത്തിൻ്റെ പുരോഗതിയുടെ ഭാഗവാക്കാവുന്നതിൽ പ്രവാസി സമൂഹം എന്നും പ്രതിജ്ഞാബദ്ധമാണെന്നും അതിലേക്കായി പ്രവാസി സമൂഹം നടത്തുന്ന സേവനങ്ങൾ അഭിനന്ദനമർഹിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രക്തം ദാനം പോലെയുള്ള എറ്റവും മഹത്തരമായ കാര്യങ്ങൾ ചെയ്യുന്നതിളൂടെ ഈ രാജ്യത്തിൻ്റെ ആരോഗ്യ സേവന മേഖലക്ക് നാം നൽകുന്ന പ്രവർത്തനം വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേര നായിഫ് പോലീസ് സ്റ്റേഷൻ പരിസരത്ത് ദുബൈ ഹെൽത്ത് അതോറിറ്റിക്കായി കൈൻഡ്നെസ്സ് ബ്ലഡ് ഡൊണേഷൻ ഗ്രൂപ്പുമായി സഹകരിച്ച് കൊണ്ട് നടത്തിയ രക്തദാന ക്യാമ്പിൻ്റെ ഉദ്ഘാടന ചടങ്ങിൽ ജില്ലാ കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്റ് റാഫി പള്ളിപ്പുറം അദ്ധ്യക്ഷനായിരുന്നു. ജില്ലാ ജന സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു.

ദുബായ് കെ. എം.സി. സി ആക്ടിങ് പ്രസിഡന്റ് മുസ്തഫ വേങ്ങര ,വൈസ് പ്രസിഡന്റ് ഓ.കെ ഇബ്രാഹിം സെക്രട്ടറി അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ , പി.എ സുബൈർ ഇബ്രാഹിം ,മുസ്തഫ എ. എ.കെ , ദുബായ് കെ. എം.സി. സി കാസർകോട് ജില്ലാ ട്രഷറർ ടി.ആർ ഹനീഫ്, ഓർഗനൈസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ ,അമീർ കല്ലട്ര , ഇല്യാസ് പള്ളിപ്പുറം സി. ബി അസീസ് ,.ജില്ലാ ഭാരവാഹികളായ അബ്ബാസ് കെ. പി കളനാട് , അഷ്‌റഫ് പാവൂർ .ഫൈസൽ മൊഹ്സിന് തളങ്കര ,യൂസുഫ് മുക്കൂട് എന്നിവർ പ്രസംഗിച്ചു.

സെക്രട്ടറി ഹസൈനാർ ബീജന്തടുക്ക , ഫൈസൽ പട്ടേൽ ,ഇസ്മായിൽ നാലാംവാതുക്കൽ, ഹനീഫ് ബാവ നഗർ , മൻസൂർ മർത്യാ , ബഷീർ പള്ളിക്കര , ബഷീർ പാറപ്പള്ളി .സിദ്ദീഖ് ചൗക്കി , സുബൈർ അബ്ദുല്ല ,ആരിഫ് ചെരുമ്പ , ഉപ്പി കല്ലിങ്കായ്, ഷുഹൈൽ കോപ്പ ,അഷ്‌റഫ് തോട്ടോളി , അഷ്‌റഫ് ബച്ചൻ റസാഖ് ബദിയടുക്ക ,തല്ഹത് തളങ്കര , മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക, ഹനീഫ് കട്ടക്കാൽ, സാബിത് പി. സി .
ജാഫർ റേഞ്ചർ ,കെ. എം. സി. സി പഞ്ചായത്ത് , മുനിസിപ്പൽ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു അഫ്സൽ മെട്ടമ്മൽ നന്ദി പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest