Categories
news

പ്രവാസി കൂട്ടായ്മയിൽ സിംടെക് പ്രോപ്പർട്ടീസ് എൽ.എൽ.പി കമ്പനി; ഡിവിഡന്റ് വിതരണം ചെയ്തു

ദുബായിലെ അബ്രാർ ഗ്രാൻഡ് ഹോട്ടലിൽ നടന്ന സിംടെക് വാർഷിക ജനറൽ ബോഡി യോഗത്തിൽ സിംടെക് ചെയർമാൻ & സി.ഇ.ഒ ജമാൽ ബൈത്താൻ കമ്പനിയുടെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.

ദുബൈ: പ്രവാസി കൂട്ടായ്മയിൽ ആരംഭിച്ച സിംടെക് പ്രോപ്പർട്ടീസ് എൽ.എൽ.പി കമ്പനിയുടെ 2021 – 2022 അവസാന പാദത്തിലെ ഡിവിഡന്റ് കമ്പനിയുടെ ഷെയർ ഹോൾഡെഴ്സിനു വിതരണം ചെയ്തു. സിംടെകിനു കീഴിലായി നിലവിൽ കൊച്ചിയിലും ബാംഗ്ലൂരിലും വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തിച്ച് വരുന്നു. ദുബായിലെ അബ്രാർ ഗ്രാൻഡ് ഹോട്ടലിൽ നടന്ന സിംടെക് വാർഷിക ജനറൽ ബോഡി യോഗത്തിൽ സിംടെക് ചെയർമാൻ & സി.ഇ.ഒ ജമാൽ ബൈത്താൻ കമ്പനിയുടെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.

സി.എഫ്.ഒ. ഇൻ ചാർജ് ആരിഫലി വൾവക്കാട് സാമ്പത്തിക റിപ്പോർട്ടും വൈസ് ചെയർമാൻ സലാം തട്ടാനിച്ചേരി പുതിയതായി ആരംഭിക്കുന്ന പ്രൊജക്ടിനെ കുറിച്ചും വിശദീകരിച്ചു. ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ അഫ്സൽ മെട്ടമ്മൽ സ്വാഗതം പറഞ്ഞു.

ഡയറക്ടർമാരായ എൻ.പി ഹമീദ് ഹാജി, ഹംസ തൊട്ടി, സലാം കന്യാപ്പാടി, അഹമ്മദ് ഇ.വി, അബ്ദുൽ സലാം കെ.പി, ഡോ: വി. മുബാറക്, എം. മുസ്തഫ, ടി. യൂനസ്, എ.ജി. അബ്ദുൽ റഹ്മാൻ, സി. മാലിക്, എം. ഇബ്രാഹിം, പാർട്ടണർമാരായ നിസാർ നങ്ങാരത്ത്, പി.എസ്. അർഷാദ്, സാഹിർ വൾവക്കാട്, അസ്ഹർ മണിയനോടി, ഷാജഹാൻ എസ്.കെ.പി എന്നിവർ സംസാരിച്ചു. ഡയറക്ടർ സഹറത്ത് മാളിയേക്കൽ നന്ദി പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *