Categories
national news

‘രാജ്യം കടന്നു പോകുന്നത് ഐതിഹാസിക നേട്ടങ്ങളിലൂടെ, ഇന്ത്യ ശരിയായ ദിശയിൽ’; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം

മുത്തലാഖ് ബില്ല് സുപ്രധാന നിയമ നിർമാണമാണെന്ന് രാഷ്ട്രപതി

രണ്ടാം നരേന്ദ്ര മോദി സർക്കാരിൻ്റെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി ദ്രൗപതി മുർമു. രാജ്യം വികസനത്തിൻ്റെ പാതയിലാണെന്നും കടന്നു പോകുന്നത് ഐതിഹാസിക നേട്ടങ്ങളിലൂടെ ആണെന്നും രാഷ്ട്രപതി. അയോധ്യയിൽ രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയതും വനിത സംവരണ ബിൽ പാസാക്കിയതും സർക്കാരിൻ്റെ നേട്ടമാണെന്നും മുത്തലാഖ് ബില്ല് സുപ്രധാന നിയമ നിർമാണമാണെന്ന് രാഷ്ട്രപതി പറഞ്ഞു.

വനിത സംവരണ ബിൽ അവതരിപ്പിച്ച പ്രധാനമന്ത്രിയെ രാഷ്ട്രപതി അഭിനന്ദിച്ചു. രാജ്യത്ത് എല്ലാ മേഖലയിലും ഉണ്ടായ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ടായിരുന്നു രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസം​ഗം.

ഇന്ത്യ സാമ്പത്തിക ശക്തിയായി മാറി. 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായി. പാവപ്പെട്ടവർക്ക് വീടുവെക്കാൻ ആറ് ലക്ഷം കോടി അനുവദിച്ചു. ജി-20 ഉച്ചകോടിയുടെ വിജയം ഇന്ത്യയുടെ യശസുയർത്തി. പുതിയ ഭാരതത്തിൻ്റെ തുടക്കമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ആദിവാസി മേഖലയിൽ ജലവൈദ്യുത പദ്ധതിയിലും ഇൻ്റെർനെറ്റ് സേവനവും ലഭ്യമാക്കി. 11 കോടി രൂപ ചെലവാക്കി അഞ്ചു വർഷത്തേക്ക് സൗജന്യ റേഷൻ വിതരണം.

ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിൽ ഇന്ത്യൻ പതാക ഉയർത്തി. ചന്ദ്രയാൻ വിജയം അഭിമാനകരമാണ്. ഇന്ത്യ ശരിയായ ദിശയിൽ ശരിയായ തീരുമാനങ്ങളെടുത്ത് മുന്നേറുന്നതായി രാഷ്ട്രപതി പറഞ്ഞു. ബാങ്കിംഗ് മേഖലയ്ക്ക് വലിയ ഉണർവ് നൽകിയെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു. രാജ്യത്ത് അടിസ്ഥാന സൗകര്യ വികസനവും റെക്കോർഡിട്ടു. ദേശീയപാതകളുടെ അടക്കം വികസനം റെക്കോർഡ് വേഗത്തിലാണ്.

ഡിഫൻസ് കോറിഡോർ, സ്റ്റാർട്ടപ്പുകൾ ഇതെല്ലാം നേട്ടങ്ങളാണ്. ഇന്ത്യ വികസന സൗഹൃദ രാജ്യമാണെന് വിദേശ രാജ്യങ്ങൾ തിരിച്ചറിഞ്ഞു. പൈപ്പ് ലൈൻ, ഒപ്റ്റിക്കൽ ഫൈബർ ഇതെല്ലാം വികസന നേട്ടങ്ങളാണെന്നും ദ്രൗപതി മുർമു പറഞ്ഞു. ജമ്മുകശ്മീർ പുനസംഘടനയും ശ്രദ്ധേയമായ നേട്ടമാണെന്ന് രാഷ്ട്രപതി കൂട്ടിച്ചേർത്തു. പുതിയ പാർലമെണ്ട് മന്ദിരത്തിലെ രാഷ്ട്രപതിയുടെ ആദ്യ അഭിസംബോധന ആണിത്.

സ്ത്രീകളെ സാമ്പത്തികമായും ശാക്തീകരിച്ചു. സ്വയം സഹായ സംഘങ്ങൾക്ക് സാമ്പത്തിക സഹായം നൽകി. പത്ത് കോടി സ്ത്രീകൾ സ്വയം സഹായ സംഘങ്ങളിലൂടെ ശാക്തീകരിക്കപ്പെട്ടെന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസം​ഗത്തിൽ പറഞ്ഞു. ഇരുസഭകളേയും അഭിസംബോധന ചെയ്‌തു കൊണ്ടുള്ള രാഷ്ട്രപതിയുടെ പ്രസംഗത്തോടെയാണ് പാർലമെണ്ടിൻ്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായത്. പാർലമെണ്ടിൽ ക്രിയാത്മകമായ ചർച്ചകൾ ഉണ്ടാകണമെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest