Categories
health

ആഴ്ചയില്‍ നാല് മുതല്‍ ഏഴ് വരെ മുട്ടകള്‍ കഴിക്കാം; മുട്ട കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനറിപ്പോര്‍ട്ട്

10 വര്‍ഷത്തെ ഹൃദയാഘാതത്തെ കുറിച്ച് നടത്തിയ പഠനത്തിന് ശേഷമാണ് ഈ നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്.

ഇനി ആഴ്ച്ചയില്‍ രണ്ടോ മൂന്നോ മുട്ടകള്‍ കഴിക്കാം…. ഹൃദയാരോഗ്യത്തിന് മുട്ട നല്ലതാണോ ചീത്തയാണോ എന്നതിനെക്കുറിച്ചുള്ള നിരവധി ചര്‍ച്ചകള്‍ നിലവില്‍ നടക്കുന്നുണ്ട്. എന്നാല്‍ ആഴ്ചയില്‍ ഒന്നോ മൂന്നോ മുട്ടകള്‍ കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത പകുതിയിലധികം കുറയ്ക്കുമെന്നാണ് പുതിയ ഗ്രീക്ക് പഠനം പറയുന്നത്.

ആഴ്ചയില്‍ നാല് മുതല്‍ ഏഴ് വരെ മുട്ടകള്‍ കഴിക്കുന്നവരില്‍ 75 ശതമാനം പേര്‍ക്കും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കുറവാണെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 10 വര്‍ഷത്തെ ഹൃദയാഘാതത്തെ കുറിച്ച് നടത്തിയ പഠനത്തിന് ശേഷമാണ് ഈ നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്.

ആരോഗ്യമുള്ള വ്യക്തികളില്‍ മിതമായ അളവില്‍ മുട്ട കഴിക്കുന്നത് ഹൃദ്രോഗ സാധ്യതയെ കാര്യമായി ബാധിക്കില്ലെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പ്രമേഹമോ ഹൃദ്രോഗമോ ഉള്ളവരില്‍ കൂടുതല്‍ മുട്ട കഴിക്കുന്നത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുമെന്നും കാര്‍ഡിയോളജി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഡോ. നിഷിത് ചന്ദ്രയും ഗുരുഗ്രാമിലെ എഫ്എം.ആര്‍.ഐയിലെ ക്ലിനിക്കല്‍ ന്യൂട്രീഷന്‍ മേധാവി ദീപ്തി ഖതുജയും പറയുന്നു. ഒരു ദിവസം രണ്ടോ നാലോ മുട്ടയുടെ വെള്ള കഴിക്കുന്നത് വളരെ ആരോഗ്യകരവും സുരക്ഷിതവുമാണ്.

പ്രതിദിനം ഒരു മുട്ട വരെ കഴിക്കുന്നത് ഏഷ്യക്കാര്‍ക്കിടയില്‍ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യതയില്‍ നേരിയ കുറവുണ്ടാക്കുന്നെന്ന് ഖത്തുജ പറയുന്നു. പ്രോട്ടീനുകള്‍, ധാതുക്കള്‍, കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകള്‍, ഇരുമ്പ് തുടങ്ങിയ ഉയര്‍ന്ന ഗുണമേന്മയുള്ള പോഷകങ്ങളും മുട്ടയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ബി 2, ബി 12, സെലിനിയം എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് മുട്ടകള്‍. ഇവ ഹൃദയത്തിന് സംരക്ഷണം നല്‍കുന്നു. വിറ്റാമിന്‍ ബി 2, ബി 12 എന്നിവ ഹോമോസിസ്റ്റീന്‍ അളവ് സന്തുലിതമായി നിലനിര്‍ത്തും.

ഹൃദ്രോഗത്തിൻ്റെ പ്രധാന ഘടകമായ ഓക്സിഡേറ്റീവ് സമ്മര്‍ദത്തെ ചെറുക്കാന്‍ മുട്ടയിലെ സെലിനിയം സഹായിക്കുന്നു. മുട്ട കഴിക്കുന്നത് പേശികളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ശരീരഭാരം നിയന്ത്രിക്കുകയും തലച്ചോറിൻ്റെ പ്രവര്‍ത്തനത്തെ സഹായിക്കുകയും ചെയ്യുമെന്നും ഡോ.ചന്ദ്ര ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *