Trending News
ഇന്ത്യയില്‍ പാസ്‌പോര്‍ട്ട് ഉടമകളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനം മലപ്പുറം ജില്ലയ്ക്ക്. 19,32,622 പാസ്‌പോര്‍ട്ടുകളാണ് ജില്ലയിലുള്ളത്. 35,56,067എണ്ണത്തോടെ മുംബൈ യാണ് ഒന്നാം സ്ഥാനത്ത്. രണ്ടാംസ്ഥാനം ബെംഗളൂരു (34,63,405)വിനാണ്. ഇന്ത്യയിലെ കണക്കെടുത്താല്‍ കേരളമാണ് പാസ്പോര്‍ട്ട് ഉടമകളുടെ എണ്ണത്തില്‍ മുന്‍പില്‍.
Also Read
1.13 കോടി മലയാളികള്‍ക്ക് പാസ്പോര്‍ട്ടുണ്ട്. ജനസംഖ്യാനുപാതികമായി നോക്കിയാലും മുന്നില്‍ കേരളമാണ്. 31.6 ശതമാനംപേര്‍ക്ക് പാസ്‌പോര്‍ട്ടുണ്ട് കേരളത്തിൽ. മഹാരാഷ്ട്രയും തമിഴ്നാടുമാണ് എണ്ണത്തില്‍ രണ്ടും മൂന്നും സ്ഥാനത്ത്.എന്നാല്‍, ജനസംഖ്യാനുപാതികമായി പരിശോധിച്ചാല്‍ തമിഴ്നാടിൽ12.7 ശതമാനവും മഹാരാഷ്ട്രയെക്കാള്‍ 8.4ശതമാനം മുന്നിലാണ്. 2022 ഡിസംബര്‍ എട്ടുവരെയുള്ള കണക്കുപ്രകാരം ഇന്ത്യയില്‍ 9.58 കോടി പാസ്പോര്‍ട്ട് ഉടമകളാണുള്ളത്.
അടുത്തിടെ ലോക്സഭയില്‍ ചോദ്യത്തിന് മറുപടിയായി വിദേശകാര്യമന്ത്രാലയവും ഈ കണക്ക് വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ ആകെയുള്ള പാസ്‌പോര്‍ട്ടുകളുടെ 11.8 ശതമാനം കേരളത്തിലാണ്.
കേരളത്തിലെ രണ്ടുവര്‍ഷത്തെ കണക്ക് നോക്കിയാൽ കോവിഡ് പ്രതിസന്ധി പാസ്‌പോര്‍ട്ട് അപേക്ഷകരുടെ എണ്ണം ഗണ്യമായി കുറച്ചെങ്കിലും നിയന്ത്രണങ്ങള്‍ നീങ്ങിത്തുടങ്ങുകയും വിമാനസര്‍വീസുകളുള്‍പ്പെടെ പഴയപടിയാകുകയും ചെയ്തതോടെ അപേക്ഷകരുടെ എണ്ണംവര്‍ധിച്ചു.
2021-ല്‍നിന്ന് 2022-ലേക്കെത്തുമ്പോള്‍ പാസ്പോര്‍ട്ട് ലഭിച്ചവര്‍ ഇരട്ടിയിലധികംകൂടി. റീജണല്‍ പാസ്പോര്‍ട്ട് ഓഫീസുകളില്‍ കോഴിക്കോട്ട് 59.96 ശതമാനവും കൊച്ചിയില്‍ 67.22 ശതമാനവും തിരുവനന്തപുരത്ത് 59.14 ശതമാനവും വര്‍ധനയുണ്ടായി.
Sorry, there was a YouTube error.