Categories
health Kerala news

മാനസികാരോഗ്യം ഇപ്പോഴുള്ളതുപോലെ മതിയോ; ശാരീരിക ആരോഗ്യത്തെപ്പോലെ പ്രാധാന്യം അർഹിക്കുന്നു മാനസിക ആരോഗ്യവും

വിനോദങ്ങളിൽ ഏർപ്പെടുകയോ അല്ലെങ്കില്‍ സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കുകയോ ചെയ്യുന്നത് ആശ്വാസം നല്‍കിയേക്കാം

ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനമാണ്. ശാരീരിക ആരോഗ്യത്തെപ്പോലെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് മാനസിക ആരോഗ്യം. മാനസിക ആരോഗ്യം ശക്തിപ്പെടുത്തിയാൽ പല അസുഖങ്ങളും മാറ്റാനും സന്തോഷമായി ജീവിക്കാനും കഴിയും. പലരും ശാരീരിക അസുഖങ്ങൾക്ക് മാത്രമാണ് ഡോക്ടറുടെ ചികിത്സ തേടുന്നത്. ശരിയായ മാനസികാരോഗ്യം നിലനിര്‍ത്തേണ്ടതിനെ ആവശ്യകത ഊട്ടിയുറപ്പിക്കുന്നതിൻ്റെ ഭാഗമായാണ് എല്ലാ വര്‍ഷവും ഈ ദിവസം ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുന്നത്. കോവിഡ്-19 വ്യാപന കാലത്താണ് മാനസികാരോഗ്യം എത്രമാത്രം പ്രധാനമാണെന്ന് ആളുകൾക്ക് മനസ്സിലായത്.

മാനസിക നിലയിലെ താളം തെറ്റലുകളെ അവഗണിക്കുന്നത് ശരിയായ പ്രവണതയല്ല. അത് ശാരീരിക ആരോഗ്യത്തെയും കരിയറിനെയും വരെ ബാധിച്ചേക്കാം. അതുകൊണ്ട് തന്നെയാണ് മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വ്യാപകമാക്കുന്നതിൻ്റെ ഭാഗമായി എല്ലാവര്‍ഷവും ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുന്നത്.

മാനസികാരോഗ്യം മെച്ചപ്പെടുത്താൻ

  1. വ്യായാമം

സ്ഥിരമായി വ്യായാമം ചെയ്യുന്നത് ശരീരത്തില്‍ എന്‍ഡോര്‍ഫിൻ്റെ അളവ് ക്രമീകരിക്കാന്‍ സഹായിക്കും. എന്‍ഡോര്‍ഫിന്‍ ഒരാളുടെ മാനസിക നില, മൂഡ് എന്നിവയെ സ്വാധീനിക്കുന്ന ഘടകമാണ്. നടത്തം, നീന്തല്‍, മറ്റ് വ്യായാമ മുറകള്‍ എന്നിവ ജീവിത ശൈലിയുടെ ഭാഗമാക്കുക. അതിലൂടെ മാനസികാരോഗ്യം നിലനിര്‍ത്താനും സാധിക്കും.

  1. ശരിയായ ഭക്ഷണക്രമം

സമീകൃതാഹാരം പിന്തുടരാന്‍ ശ്രമിക്കുക. ശാരീരിക- മാനസിക ആരോഗ്യത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് ഭക്ഷണം. മൂഡ് (മാനസികാവസ്ഥ) ഉറക്കം എന്നിവയെ സ്വാധീനിക്കാനും ഭക്ഷണത്തിന് സാധിക്കും. അതുകൊണ്ട് തന്നെ പോഷകാംശമുള്ള ഭക്ഷണം ജീവിതശൈലിയുടെ ഭാഗമാക്കണം.

  1. സമ്മര്‍ദ്ദം നിയന്ത്രിക്കുക

മാനസിക ആരോഗ്യത്തെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാനഘടകമാണ് സമ്മര്‍ദ്ദം. അതിനാല്‍ സമ്മര്‍ദ്ദം കുറയ്ക്കാനുള്ള രീതികള്‍ അവലംബിക്കുക എന്നത് വളരെ പ്രധാനമാണ്.

ഇഷ്ടമുള്ള വിനോദങ്ങളിൽ ഏർപ്പെടുകയോ അല്ലെങ്കില്‍ സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കുകയോ ചെയ്യുന്നത് ആശ്വാസം നല്‍കിയേക്കാം.

  1. റിലാക്‌സേഷന്‍ ടെക്‌നിക്കുകള്‍

സ്വയം വിശ്രമത്തിന് ആവശ്യമായ വ്യായാമങ്ങള്‍ ജീവിതത്തിൻ്റെ ഭാഗമാക്കണം. യോഗ, മെഡിറ്റേഷന്‍, പോലെയുള്ള വ്യായാമ മുറകള്‍ മനസിന് ശാന്തിയും സമാധാനവും പ്രദാനം ചെയ്യും. അമിത സമ്മര്‍ദ്ദം തോന്നുന്ന സമയത്ത് ബ്രീത്തീംഗ് എക്‌സര്‍സൈസുകള്‍ ചെയ്യുക.

  1. ഉറക്കത്തിന് പ്രാധാന്യം കൊടുക്കുക. കൃത്യമായ സമയത്ത് ഉറങ്ങുന്നതിലൂടെ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സാധിക്കും.
  2. മാനസിക ആരോഗ്യ വിദഗ്‌ധൻ്റെ സഹായം തേടുക

അണുകുടുംബ ആധുനിക ജീവിത രീതിയും അമിത ജോലിഭാരവും ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളും മാനസിക ആരോഗ്യത്തെ സമ്മർദ്ദത്തിലാക്കുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

മാനസികനില ആകെ തകര്‍ന്നുവെന്ന് തോന്നിയാല്‍ ഒട്ടും വൈകാതെ തന്നെ വിദഗ്‌ധനായ ഒരു ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. മറ്റുള്ളവര്‍ എന്ത് പറയുമെന്ന് കരുതി ഇക്കാര്യത്തിൽ ഉള്‍വലിയരുത്. മാനസികാരോഗ്യ വിദഗ്‌ധൻ്റെ നിര്‍ദ്ദേശ പ്രകാരമുള്ള ചികിത്സകളിലൂടെ മാനസികാരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest