ഇനി വരുന്നത് ആശങ്കയുടെ നാളുകള്‍; കോവിഡ്19 ലോകത്ത് ആറുകോടി ജനങ്ങളെ കൊടുംപട്ടിണിയിലാക്കും; മുന്നറിയിപ്പുമായി ലോകബാങ്ക്
അതേസമയം, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് പ്രതിസന്ധി നേരിടാന്‍ 16,000 കോടി ഡോളര്‍ വായ്പ കുറഞ്ഞ പലിശനിരക്കില്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Trending News
കോവിഡ് വ്യാപനം ലോകത്ത് ആറുകോടി ജനങ്ങളെ കൊടുംപട്ടിണിയിലാക്കുമെന്ന മുന്നറിയിപ്പുമായി ലോകബാങ്ക്. ഈവര്‍ഷം ആഗോളസാമ്പത്തികരംഗത്ത് അഞ്ചുശതമാനം വളര്‍ച്ചമുരടിപ്പ് ഉണ്ടാകുമെന്നാണ് അനുമാനമെന്നും ലോകബാങ്ക് പ്രസിഡന്റ് ഡൈവിഡ് മാല്‍പാസ് പറഞ്ഞു.
Also Read
അതേസമയം, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് പ്രതിസന്ധി നേരിടാന്‍ 16,000 കോടി ഡോളര്‍ വായ്പ കുറഞ്ഞ പലിശനിരക്കില്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നൂറോളം രാജ്യങ്ങള്‍ക്ക് ഇതിനകം അടിയന്തരസഹായം നല്‍കിയിട്ടുണ്ട്.
ലോകമെങ്ങും ലക്ഷക്കണക്കിനാളുകളുടെ ജീവിതോപാധികള്‍ ഇല്ലാതാകുമെന്നും ആരോഗ്യമേഖല കടുത്തസമ്മര്‍ദം നേരിടുമെന്നും ദാരിദ്ര്യനിര്‍മാര്‍ജനരംഗത്ത് കഴിഞ്ഞ മൂന്നുവര്‍ഷമുണ്ടാക്കിയ നേട്ടങ്ങള്‍ ഇല്ലാതാവുമെന്നും മാല്‍പാസ് കൂട്ടിച്ചേര്‍ത്തു.
Sorry, there was a YouTube error.