Categories
local news news

പൊലീസില്‍ ഉദ്യോഗസ്ഥ സംഘബലം കുറവ്; മഞ്ചേശ്വരം പൊലീസ് സേന സന്നദ്ധ സംഘടനകളുടെ സഹായം തേടുന്നു

കവര്‍ച്ച പെരുകുന്നത് പൊലീസിൻ്റെയും നാട്ടുകാരുടെയും സൊര്യം കെടുത്തുന്നു.

ഉപ്പള / കാസർകോട്: മഞ്ചേശ്വരം പൊലീസില്‍ ആള്‍ബലം കുറവ്. കവര്‍ച്ചാ സംഘത്തെ നേരിടാന്‍ പൊലീസ് സന്നദ്ധ സംഘടനകളുടെ സഹായം തേടാന്‍ ഒരുങ്ങി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തുടർച്ചയായി ഉണ്ടാകുന്ന കവര്‍ച്ച പൊലീസിന് തലവേദന സൃഷ്ടിക്കുന്നു. ഇത് കാരണമാണ് സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെ സഹായം തേടുന്നത്.

കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളായ ബായാര്‍, പൈവളിഗെ, കുരുഡപ്പദവ്, മുളിഗദ്ദെ ഭാഗങ്ങളില്‍ അക്രമ സംഭവങ്ങളും മറ്റും നടന്നാല്‍ മഞ്ചേശ്വരം പൊലീസിന് കിലോ മീറ്ററുകളോളം സഞ്ചരിച്ച് വേണം എത്താന്‍. രണ്ട് പൊലീസ് സ്റ്റേഷന്‍ വേണ്ടിടത്ത് ഒരു സ്റ്റേഷനാണ് ഉള്ളത്. എന്നാല്‍ പൊലീസുകാര്‍ ആവശ്യത്തിന് ഇല്ലാത്തത് മൂലം ഇത്രയും വലിയ പ്രദേശങ്ങളെ കൈകാര്യം ചെയ്യാന്‍ പറ്റുന്നില്ലെന്നാണ് പൊലീസുകാര്‍ പറയുന്നത്.

രാത്രികാല പരിശോധനക്ക് പൊലീസ് കുറവാണ്. ഇത് കൂടാതെ ജില്ലയില്‍ ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് പിടികൂടുന്നതും മഞ്ചേശ്വരം പൊലീസാണ്. ഇടക്കിടെ ഉപ്പളയിലും പരിസരത്തും നടക്കുന്ന ഗുണ്ടാ ആക്രമണം പൊലീസിന് ദുരിതമായി മാറുന്നു.

എല്ലായിടത്തും എത്തിച്ചേരാന്‍ പൊലീസുകാര്‍ കുറവാണ്. ഉപ്പളയിലും പരിസരത്തും കവര്‍ച്ച പെരുകുന്നത് പൊലീസിൻ്റെയും നാട്ടുകാരുടെയും സൊര്യം കെടുത്തുന്നു.

ചില ക്ലബ് പ്രവര്‍ത്തകരെയും സംഘടനാ പ്രവര്‍ത്തകരെയും സംഘങ്ങളാക്കി രാത്രി കാലങ്ങളില്‍ പൊലീസിൻ്റെ കൂടെ പരിശോധനക്ക് ഇറക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം ഉപ്പള വ്യാപാര ഭവനില്‍ പൊലീസ് യോഗം വിളിപ്പിച്ചെങ്കിലും ചില ക്ലബ്ബ് പ്രവര്‍ത്തകരും മറ്റും എത്താത്തതിനാല്‍ യോഗം അടുത്തയാഴ്‌ച ചേരാന്‍ തീരുമാനിച്ചിട്ടുണ്ട് എന്നാണ് വിവരം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest