Trending News
തൃശ്ശൂർ: സി.പി.ഐ.എം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. പണത്തിൻ്റെ ഉറവിടം സി.പി.ഐ.എമ്മിന് വ്യക്തമാക്കാണ് ആയില്ലെന്ന് ആദായ നികുതി വകുപ്പ് പ്രതികരിച്ചു. തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന തുകയാണ് പിടിച്ചെടുത്തത്.
Also Read
സംഭവത്തിൽ പാർട്ടി ജില്ലാ സെക്രട്ടറി എം.എം വർഗീസിൻ്റെ മൊഴിയെടുത്തിട്ടുണ്ട്. പണത്തിൻ്റെ ഉറവിടം കാണിക്കാൻ ആവശ്യപ്പെട്ടിട്ടുമുണ്ട്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സി.പി.ഐ.എം പിൻവലിച്ച ഒരു കോടി രൂപയാണ് ബാങ്കിൽ നിക്ഷേപിക്കാൻ ശ്രമിച്ചത്.
നേരത്തെ പിൻവലിച്ച തുകയുടെ സീരിയൽ നമ്പറുകൾ ആദായ നികുതി വകുപ്പ് പരിശോധിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ ഈ അക്കൗണ്ട് ബോധിപ്പിച്ചിട്ടിള്ള എന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
Sorry, there was a YouTube error.