Categories
local news news

സ്വകാര്യ ബസ് കാസർകോട്ട് നിയന്ത്രണം വിട്ട് മറിഞ്ഞു; അപകടത്തിൽ എട്ട് പേര്‍ക്ക് പരിക്ക്, വൻ ദുരന്തം ഒഴിവായി

അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു

കാസര്‍കോട്: ദേശീയ പാതയില്‍ അണങ്കൂരിനും വിദ്യാനഗറിനും ഇടയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്കേറ്റു. കണ്ണൂരില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കൃതിക ബസാണ് അപകടത്തില്‍ പെട്ടത്. തിങ്കളാഴ്‌ച രാവിലെ 9.15ഓടെയാണ് അപകടം. ഡ്രൈവര്‍ക്കും ഏഴ് യാത്രക്കാര്‍ക്കുമാണ് പരിക്ക്. ഇവരെ സമീപത്തെ സ്വകാര്യാ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ബസിലെ യാത്രക്കാരായ നിരവധി സര്‍ക്കാര്‍ ജീവനക്കാര്‍, ബി.സി റോഡ് സിവിൽസ്റ്റേഷൻ സ്റ്റോപ്പില്‍ ഇറങ്ങിയിരുന്നു.

അതിനാലാണ് കൂടുതല്‍ പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ദേശീയപാത നിര്‍മ്മാണം പൂര്‍ത്തിയായ റോഡിലൂടെ അമിത വേഗത്തില്‍ സഞ്ചരിച്ചതാണ് ബസ് അപകടത്തില്‍പെടാന്‍ കാരണമായതായി പ്രാഥമിക വിവരം.

പരിസരവാസികളും മറ്റു വാഹനങ്ങളിലെ യാത്രക്കാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വിവരമറിഞ്ഞ് കാസര്‍കോട് പൊലീസ് സ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.
ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest