Categories
ആറര കോടിയുടെ ആസ്തി, പ്രായം 25; തന്നെ ഞെട്ടിച്ച ഗോസിപ്പിനെ കുറിച്ച് മനസ്സ് തുറന്ന് നടി മമിത ബൈജു
ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ മമിത സിനിമയിൽ എത്തുന്നത്.അച്ഛൻ്റെ സുഹൃത്തു വഴിയാണ് സിനിമയിലേയ്ക്ക് ക്ഷണം കിട്ടുന്നത്.
Trending News


‘സൂപ്പർ ശരണ്യ’യിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുകയാണ് മമിത ബൈജു. ശരണ്യയ്‌ക്കൊപ്പം തന്നെ മമിതയുടെ പ്രകടനവും പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നുണ്ട്. ഇപ്പോഴിതാ തന്നെ ഞെട്ടിച്ച ഒരു ഗോസിപ്പിനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നടി. തനിക്ക് ആറര കോടിയുടെ ആസ്തി ഉണ്ടെന്നും പ്രായം 25 ആണെന്നുമൊക്കെ അറിഞ്ഞു എന്നും ഇത് തന്നെ ഞെട്ടിച്ചെന്നുമാണ് ബിഹൈന്റ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ മമിത വെളിപ്പെടുത്തിയത്.
Also Read

എൻ്റെ ആസ്തി 6.5 കോടിയാണെന്ന്. അത് കേട്ട് ഞാൻ തന്നെ ഞെട്ടിപ്പോവുകയായിരുന്നു. അതിൽ തന്നെ എൻ്റെ പ്രായം 25 ആണെന്നാണ് പറയുന്നത്. ഇതൊക്കെ എവിടെ നിന്ന് കണ്ടെത്തി, ആര് എഴുതുന്നു എന്ന് എനിക്കറിയില്ല’ മമിത പറഞ്ഞു. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ മമിത സിനിമയിൽ എത്തുന്നത്.അച്ഛൻ്റെ സുഹൃത്തു വഴിയാണ് സിനിമയിലേയ്ക്ക് ക്ഷണം കിട്ടുന്നത്.
ആദ്യം അത്ര താത്പര്യമുണ്ടായിരുന്നില്ലെങ്കിലും ഇപ്പോൾ സിനിമയിൽ തന്നെ തുടരാനാണ് ആഗ്രഹമെന്നും നടി പറഞ്ഞിരുന്നു. 2007ൽ പുറത്ത് ഇറങ്ങിയ ‘സർവോപരി പാലാക്കാരൻ’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ മമിത പിന്നീട് ‘വരത്തൻ’, ‘ഹണീ ബീ 2’, ‘വികൃതി’ എന്നിങ്ങനെ മികച്ച ചിത്രങ്ങൾ ചെയ്തിരുന്നു. ഓപ്പറേഷൻ ജാവയിലൂടെയാണ് മമിത പ്രേക്ഷകരുടെ ഇടയിൽ ഇടം നേടാൻ തുടങ്ങിയത്. ‘ഖോ ഖോ എന്ന ചിത്രവും ശ്രദ്ധേയമായി.

Sorry, there was a YouTube error.