Categories
international news

ആക്രമിക്കാൻ വന്ന സ്രാവിനെ ധൈര്യത്തോടെ നേരിട്ട് പതിമൂന്നുകാരി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

എല്ലയുടെ വാരിയെല്ലുകളിൽ സ്രാവ് കടിച്ചപ്പോഴാണ് അവൾ മുഷ്ടി ഉപയോഗിച്ച് അതിനെ തിരിച്ചടിച്ചത്. ഇതോടെ സ്രാവ് ആക്രമത്തിൽ നിന്നും ഒന്നു പിൻവാങ്ങി

ആക്രമിക്കാൻ വന്ന സ്രാവിനെ ധൈര്യത്തോടെ കീഴ്പ്പെടുത്തി പതിമൂന്നുകാരി. യുഎസിലെ സൗത്ത് ഫ്‌ളോറിഡയിലാണ് സംഭവം . ഫ്‌ളോറിഡയിലെ ഫോർട്ട് പിയേഴ്‌സ് കടലിൽ സമയം ചെലവിടുകയായിരുന്നു എട്ടാം ക്ലാസുകാരി എല്ല റീഡ്. ഈ സമയത്തായിരുന്നു എല്ല സ്രാവിൻ്റെ ആക്രമണത്തിന് വിധേയയായത്.

ശരീരത്തിൻ്റെ വശങ്ങളിൽ വലിയ വേദന അനുഭവപ്പെട്ടതായി തോന്നിയപ്പോഴാണ് എല്ല സ്രാവിൻ്റെ ആക്രമണമാണെന്ന് ശ്രദ്ധിച്ചത്. പീന്നിട്‌ രക്ഷപെടാനുള്ള ശ്രമമായി. മനസ്സിൽ പേടി തോന്നിയെങ്കിലും അവള്‍ ധൈര്യത്തോടെ അതിനെ നേരിടുകയായിരുന്നു. സ്രാവിനെ തിരിച്ച് ആക്രമിക്കാതെ തനിക്ക് രക്ഷയില്ലെന്നു എല്ല മനസ്സിലാക്കി. പെട്ടന്ന് തന്നെ പെൺകുട്ടി സർവശക്തിയുമെടുത്ത് സ്രാവിൻ്റെ മൂക്കിലും മുഖത്തും ഇടിച്ചു.

എല്ലയുടെ വാരിയെല്ലുകളിൽ സ്രാവ് കടിച്ചപ്പോഴാണ് അവൾ മുഷ്ടി ഉപയോഗിച്ച് അതിനെ തിരിച്ചടിച്ചത്. ഇതോടെ സ്രാവ് ആക്രമത്തിൽ നിന്നും ഒന്നു പിൻവാങ്ങിയെങ്കിലും തിരികെയെത്തിയ സ്രാവ് എല്ലയുടെ വയറിൽ കടിച്ചു. ശക്തനായ സ്രാവായിരുന്നു അതെന്നും ബുൾ ഷാർക് വിഭാഗത്തിൽപെടുന്നതാണ് അതെന്നു തോന്നുന്നെന്നും എല്ല പറയുന്നു. വീണ്ടും തന്റെ കൈ ഉപയോഗിച്ച് എല്ല സ്രാവിനെ ആക്രമിച്ചു. അപ്പോൾ സ്രാവ് അവളുടെ കൈയിലും വിരലിലും കടിച്ചു.

വീണ്ടും സ്രാവിൻ്റെ മുഖത്ത് എല്ല ഇടിച്ചതോടെ സ്രാവ് പിൻവാങ്ങുകയായിരുന്നു. സ്രാവിൻ്റെ ആക്രമണത്തിൽ ഭാഗമായി മുറിവ് പറ്റിയ എല്ലയുടെ ദേഹത്ത് 19 സ്റ്റിച്ചുകളുണ്ട്. ആറടി നീളമുള്ള സ്രാവാണ് എല്ലയെ ആക്രമിച്ചത്. ഇപ്പോൾ ചികിത്സ തേടുകയാണ് പെൺകുട്ടി . സംഭവം തന്നെ പേടിപ്പിച്ചെന്നും ഇപ്പോൾ ഉറങ്ങാൻ പാടാണെന്നും എല്ല പറയുന്നു. എന്നാൽ താൻ ബീച്ചിൽ പോകുന്നത് വീണ്ടും തുടരുമെന്നും എല്ല വ്യക്തമാക്കി.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest